സുനന്ദ പുഷ്ക്കറിന്‍റെ മരണം; ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

സുനന്ദ പുഷ്ക്കറിന്‍റെ മരണം. ശശിതരൂരിന് മുന്‍കൂര്‍  ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദി ച്ചത്.  ഒരു ലക്ഷം രൂപയുടെ  ബോണ്ടിന്മേലാണ് ജാമ്യമനുവദിച്ചത്.  ദില്ലി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

തരൂര്‍ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നും തരൂരിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സെപ്ഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം ദില്ലി പാട്യാല ഹൗസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ശശി തരൂര്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ വിഭാഗം കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ജൂണ്‍ ഏഴാം തീയ്യതി ഹാജരാകാന്‍ ദില്ലി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തരൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ആത്മഹത്യാ പ്രേരണ,ഗാര്‍ഹിക പീഢനം, എന്നിവയാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here