കണ്ണൂരില്‍ മക്കളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ സംഭവം; സൗമ്യയെ കൂടാതെ കൂടുതൽ പേർ പ്രതികളാകാൻ സാധ്യത; സെെബര്‍ തെളിവുകള്‍ പുറത്ത്

കണ്ണൂർ: പടന്നക്കര കൂട്ടക്കൊലക്കേസിൽ സൗമ്യയെ കൂടാതെ കൂടുതൽ പേർ പ്രതികളാകാൻ സാധ്യത.സൗമ്യ കാമുകന്മാരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ കൂടുതൽ തെളിവുകൾ ഫോറൻസിക് പരിശോധനായിൽ അന്വേഷണ സംഘത്തിന് ലഭിച്ചു.

സൗമ്യയുടെ മൊബൈൽ ഫോണിൽ നിന്നും വീണ്ടെടുത്ത വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായതോടെ പരിശോധിച്ചു വരികയാണ്. അവിഹിത ബന്ധത്തിന് തടസ്സമാകുന്നതിന്റെ പേരിൽ മാതാപിതാക്കളെയും മക്കളെയും എലി വിഷം കൊടുത്ത് കൊലപ്പെടുത്തിയ സൗമ്യ ഉപയോഗിച്ചിരുന്ന അഞ്ച് മൊബൈൽ ഫോണുകളിലെ വിവരങ്ങളാണ് വീണ്ടെടുത്ത്.

അഞ്ചിലധികം കാമുകന്മാരുമായി മണിക്കൂറുകൾ നീണ്ട സംഭാഷണം നടത്തിയതിന്റെ തെളിവുകൾ ലഭിച്ചു.കൊലപാതകം നടത്തിയത്തിന് അടുത്ത ദിവസങ്ങളിൽ കാമുകന്മാരുമായി സംസാരിച്ചത് കേസിൽ നിർണയകമാകും.കൊലപാതകത്തിന് ആരുടേയും പ്രേരണ ഇല്ല എന്നാണ് സൗമ്യയുടെ മൊഴിയെങ്കിലും അന്വേഷണ ഉദ്യൊഗസ്ഥർ അങ്ങനെ ഒരു സാധ്യത സംശയിക്കുന്നുണ്ട്.

തിരുവന്തപുരം ഫോറൻസിക് ലബോട്ടറിയിൽ നിന്നും ലഭിച്ച തെളിവുകൾ വിശദമായി പരിശോധിച്ച് വരികയാണ്.കൃത്യമായ തെളിവുകൾ ലഭിച്ചാൽ കാമുകന്മാർ കേസിൽ പ്രതികളാകും.കാമുകന്മാരെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും പ്രതി ചേർക്കാൻ ആവശ്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല.

ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചതിന് ശേഷം വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്.സൈബർ തെളിവുകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി വൈകാതെ തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

മക്കളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസിൽ ഇക്കഴിഞ്ഞ ഏപ്രിൽ 24 ന് അറസ്റ്റിലായ സൗമ്യ ഇപ്പോൾ റിമാൻഡിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News