സ്കൂളിന് മികച്ച ഫലം കിട്ടാൻ അധ്യാപകർ തന്നെ ചോദ്യപ്പേപ്പർ അടിച്ചുമാറ്റി; പണി പാളിയപ്പോൾ 2 അധ്യാപകരും പ്രിൻസിപ്പാളും അറസ്റ്റിലായി

സ്കൂളിന് മികച്ച ഫലം കിട്ടാൻ അധ്യാപകർ ചോദ്യപ്പേപ്പർ അടിച്ചുമാറ്റി. പണി പാളിയപ്പോൾ 2 അധ്യാപകരും പ്രിൻസിപ്പാളും അറസ്റ്റിലായി. രാജ്യതലസ്ഥാനമായ ദില്ലിയിൽത്തന്നെയാണ് സംഭവം.

സിബിഎസ്‌ഇ പരീക്ഷാ ചോദ്യപേപ്പർ ചോര്‍ന്നതിലെ അന്വേഷണമാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അടക്കം കുടുക്കിയത്. ഭവാനയിലെ മദര്‍ ഖസാനി കോണ്‍വെന്റ് സ്‌കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചോദ്യപ്പേപ്പറാണ് ചോർന്നത്.

മാര്‍ച്ച്‌ 26ന് നടന്ന പന്ത്രണ്ടാം ക്ലാസിന്റെ ഇക്കണോമിക്‌സിന്റെയും, 28ന് നടന്ന പത്താം ക്ലാസിന്റെ കണക്കിന്റെയും ചോദ്യക്കടലാസുകൾ ചോര്‍ന്നിരുന്നു.

കുട്ടികള്‍ക്ക് എവിടെനിന്നോ ചോദ്യങ്ങൾ കിട്ടി. അന്വേഷിച്ചുചെന്നപ്പോൾ അധ്യാപകരായ രണ്ടുപേർ കുടുങ്ങി. പിന്നാലേ ബുധനാ‍ഴ്ച പ്രിന്‍സിപ്പല്‍ പ്രവീണ്‍ കുമാറും പിടിയിലായി.

സ്‌കൂളിന് മികച്ച ഫലം ഉറപ്പുവരുത്തുന്നതിനായി അധ്യാപകര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തുകയായിരുന്നു. വിവരം പ്രിന്‍സിപ്പലിന് മുന്‍കൂട്ടി അറിയാമായിരുന്നു.

അധ്യാപകരിലേയ്ക്ക് അന്വേഷണം എത്തിയതോടെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ പ്രിൻസിപ്പലിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയയ്ക്കുകയാണ് ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News