പെൺകുട്ടികൾ നിശ്ചിത അടിവസ്ത്രമിടണം; നിശ്ചിത പാവാടയുടുക്കണം; ശുചിമുറി നിശ്ചിതസമയമേ ഉപയോഗിക്കാവൂ: വേഷം ഇന്നതാണെന്ന് അച്ഛനമ്മമാർ ദിവസവും ഡയറിയിൽ എ‍ഴുതണം; പുലിവാലു പിടിച്ച് സ്കൂൾ 

പൂനയിലെ എംഎംഐടി സ്‌കൂളിനെതിരേയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമരം തുടങ്ങിയിരിക്കുന്നത്. വിദ്യാർത്ഥിനികളുടെ അടിവസ്ത്രങ്ങളുടെ നിറവും മറ്റു നിര്‍ദ്ദേശങ്ങളും കാണിച്ച് സ്കൂൾ ഇറക്കിയ സര്‍ക്കുലറിനെ തുടർന്നാണ് സമരം.

അടിവസ്ത്രത്തിന്റെ നിറം വെളുപ്പാകണം. അല്ലെങ്കിൽ ശരീരത്തിന്റെ നിറം. പാവാടയുടെ നീളം നിർദേശിക്കുന്നതു പോലെ തന്നെ വേണം. കുട്ടികളെന്തെല്ലാമാണ് ധരിച്ചിരുന്നതെന്ന് മാതാപിതാക്കള്‍ സ്‌കൂള്‍ ഡയറിയില്‍ എഴുതി ഒപ്പിടണം.

ഇങ്ങനെ പോകുന്നു സ്കൂളിന്റെ നിർദ്ദേശങ്ങൾ. ഇതില്‍ വീഴ്ച വരുത്തുന്ന വിദ്യാര്‍ത്ഥിക്ക് ശിക്ഷനല്‍കുമെന്നും സ്‌കൂള്‍ പറയുന്നു.

ഇത് കുട്ടികളെയും രക്ഷിതാക്കളേയും ബുദ്ധിമുട്ടിക്കാനുള്ള തീരുമാനമല്ലെന്നാണ് സ്കൂളിന്റെ വാദം. എല്ലാം ശുചിത്വത്തിന് വേണ്ടിയാണത്രെ. നിർദ്ദേശങ്ങളിൽ രഹസ്യ അജണ്ടയില്ലെന്നും സ്‌കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here