സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി മയക്കുമരുന്ന് ഉപയോഗ പരിശോധന നിര്‍ബന്ധം

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി മയക്കുമരുന്ന് ഉപയോഗ പരിശോധന നിര്‍ബന്ധം. പഞ്ചാബ് സര്‍ക്കാരിന്‍റേതാണ് നിര്‍ണായക ഉത്തരവ്.

നേരത്തെ വാര്‍ഷിക മെഡിക്കല്‍ ചെക്കപ്പ് നിര്‍ബന്ധമാക്കിയിരുന്നു. അതിനു പുറമെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മയക്കുമരുന്നു ഉപയോഗിക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധനയും നിര്‍ബന്ധമാക്കിയത്.

മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് ഇത് സംബന്ധിച്ച്  ഉത്തരവിറക്കി. മയക്കുമരുന്ന് ഉപയോഗ പരിശോധനയുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് അടുത്ത ക്യാബിനിര്രില്‍ ചര്‍ച്ച ചെയ്യുമെന്നും വ്യക്തമാക്കി.

ഉദ്യോഗസ്ഥരുടെ പ്രൊമോഷന്‍ സമയത്തും മയക്കുമരുന്ന ഉപയോഗ പരിശോധനയുണ്ടാകും. സംസ്ഥാനത്ത് മയക്കു മരുന്ന് ഉപയൊഗത്തിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് നിരവധി മരണമാണുണ്ടായിട്ടുള്ളത്. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ്.

പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയില്‍ ഉള്‍പ്പെടും. ഡിഎസ്പി മുതല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വരെയുള്ള ഉദ്യോഗസ്ഥരാണ് പൊലീസ് വിഭാഗത്തില്‍ പരിശോധനക്ക് വിധേയമാകുക. മന്ത്രി ത്രിപത് സിങ് ബജ്‌വയുടെ നിര്‍ദ്ദേശമാണ് പുതിയ ഉത്തരവിലേക്ക് നയിച്ചത്.

നിരവധി പൊലീസുദ്യോഗസ്ഥര്‍ മയക്കുമരുന്നിന് അടിമകളാണന്ന സംശയവും മന്ത്രി ത്രിപത് സിങ് ബജ്‌വ വ്യക്തമാക്കി. ആദ്യ പരിശോധനയ്ക്ക് മന്ത്രിയായ താന്‍ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News