
തിരുവനന്തപുരം: മൈലം ജി വി രാജ സ്പോർട്സ് സ്കൂളിലെ ഭക്ഷ്യവിഷബാധയിൽ പ്രിൻസിപ്പലിനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പ്രിൻസിപ്പൽ സി എസ് പ്രദീപിനെ കണ്ണൂർ സ്പോർട്സ് ഡിവിഷനിലേക്ക് സ്ഥലം മാറ്റി.
കുട്ടികളെക്കൊണ്ട് പ്രദീപ് ഭക്ഷണത്തിൽ മായം കലർത്തിക്കുന്നതായി സംശയമുണ്ടെന്നും ഇത് കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാണെന്നും ഇന്റലിജെന്റ്സ് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്താലാണ് പ്രദീപിനെ സ്ഥലം മാറ്റിയത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷ്ണറും ആവശ്യപ്പെട്ടിട്ടുണ്ട്.2011 ൽ പ്രദീപ് ചുമതല ഏറ്റതുമുതൽ എല്ലാവർഷവും ഇവിടെ ഭക്ഷ്യവിഷ ബാധ ഉണ്ടായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here