
എറണാകുളം മഹാരാജാസ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ തീവ്രവാദ ബന്ധവും പരിശോധിക്കുന്നു.
കൊച്ചിയിൽ ഡി ജി പി ലോക് നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഡിജിപി. അതിനിടെ കേസിൽ റിമാൻഡിലായ മൂന്ന് പേരെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം തീവ്രവാദ ബന്ധങ്ങളിലേക്കും നീങ്ങുകയാണ്. തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപക നായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതികൾക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും.
എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അറസ്റ്റിലായ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമോപദേശം തേടും.
കൊച്ചിയിൽ ഡി ജി പി ലോക് നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഒദ്യോഗസ്ഥരുടെ യോഗം ചേർന്നു.
ഡിസിപി ഹിമേന്ദ്ര നാഥ്, ഐജി വിജയ് സാക്കറെ ,കമ്മീഷണർ എംപി ദിനേശ് ,എ സി പി കെ ലാൽ ജി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. അന്വേഷണം ശരിയായ ണെന്ന് ഡി ജി പി പറഞ്ഞു.
കേസിൽ ഇതുവരെ 3 പേർ മാത്രമേ അറസ്റ്റിലായിട്ടുള്ളൂവെന്നും അന്വേഷണത്തിൽ പ്രതിസന്ധിയില്ലെന്നും കമ്മീഷണർ വ്യക്തമാക്കി
അതേ സമയം കേസിൽ റിമാൻഡിലായിരുന്ന ബിലാൽ, റിയാസ്, ഫറൂഖ് എന്നിവരെ എറണാകുളം സിജെഎം കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here