നിപ വൈറസ്; കേരളത്തിൽനിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം യുഎഇ പിൻവലിച്ചു

നിപ്പ വൈറസ് ബാധയെ തുടർന്നു കേരളത്തിൽനിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം യുഎഇ പിൻവലിച്ചു. കഴിഞ്ഞ മാസം 29 ന് ആണു യുഎഇ കാലാവസ്ഥാമാറ്റം, പരിസ്ഥിതി മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്.

കേരളത്തിൽ നിപ്പാ വൈറസ് പടരുന്നതായുള്ള ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിരോധനം.

കേരളത്തിൽനിന്നു യുഎഇയിലേക്കു കയറ്റുമതി ചെയ്യുന്ന പഴം, പച്ചക്കറി എന്നിവ നിപ്പ വൈറസ് വിമുക്തമാണെന്ന സർട്ടിഫിക്കറ്റും അധികരേഖയായി സമർപ്പിക്കണമെന്നും കാലാവസ്ഥാമാറ്റം, പരിസ്ഥിതി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തിൽനിന്നുള്ള പച്ചക്കറിക്കു നിരോധനമുണ്ടായിരുന്നെങ്കിലും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പഴങ്ങൾക്കും പച്ചക്കറിക്കും വിലക്കുണ്ടായിരുന്നില്ല.

നിപ്പാ വൈറസ് ബാധയെ തുടർന്നു കേരളത്തിലേക്കുള്ള യാത്ര സംബന്ധിച്ച് നേരത്തെ അധികൃതർ ജാഗ്രതാനിർദേശം നൽകിയിരുന്നു. ഇതുകൂടാതെയായിരുന്നു പഴം, പച്ചക്കറി കയറ്റുമതി നിരോധനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News