ചങ്ങനാശ്ശേരിയിൽ ആത്മഹത്യ ചെയ്ത സുനിലിന് മർദനമേറ്റിട്ടില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

ചങ്ങനാശ്ശേരിയിൽ ആത്മഹത്യ ചെയ്ത സുനിലിന് മർദനമേറ്റിട്ടില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ദമ്പതികളുടെ പോസ്റ്റ്മോർട്ടം പരിശോധന കോട്ടയം മെഡിക്കൽ കോളേജിൽ പുരോഗമിക്കുന്നു.

അതേ സമയം ദമ്പതികൾക്കെതിരെ പരാതി നൽകിയിട്ടില്ലെന്ന് അഡ്വ സജികുമാർ പറഞ്ഞു.
സംഭവത്തിൽ പോലീസിന്റെ വീഴ്ച ആരോപിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ ചങ്ങനാശ്ശേരിയിൽ പുരോഗമിക്കുകയാണ്.

ആത്മഹത്യ ചെയ്ത ദമ്പതികളുടെ മൃതദേഹങ്ങൾ ചങ്ങനാശ്ശേരി തഹസിൽദാർ ജിയോ ടി മനോജിന്റെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് പരിശോധന നടത്തിയത്.

പോലീസ് ചോദ്യം ചെയ്യാനായി സ്‌റ്റേഷനിൽ വിളിപ്പിച്ച ശേഷം തിരികെ പോയി ആത്മഹത്യ ചെയ്ത സുനിൽകുമാറിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഒരിടത്തുമില്ല.

എന്നാൽ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നവരെ കാത്തിരിക്കുകയാണ് പൊലീസ്. ആന്തരികവയവങ്ങൾക്ക് ക്ഷതം ഏറ്റിട്ടുണ്ടോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ അറിയാനാകൂ.

സംഭവത്തിൽ പോലീസിന് വീഴ്ച വന്നിട്ടില്ലെന്നാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

അതേസമയം,രേഷ്മക്കെതിരെ പരാതി നല്കിയിട്ടില്ലെന്നും ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കിയത് സുനില്‍ കുമാറിനും രാജേഷിനുമെതിരെ മാത്രമാണെന്നും Adv സുനിൽകുമാർ പറഞ്ഞു.

ദമ്പതികളുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയിൽ യുഡിഎഫും ബിജെപിയും ഹർത്താലാചരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News