അബുദാബി ശക്‌തി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; സമഗ്ര സംഭാവന പുരസ്‌കാരം എം മുകുന്ദന്‌

അബുദാബി ശക്തി സാഹിത്യപുരസ്കാരങ്ങള്‍ 2018 പ്രഖ്യാപിച്ചു. സമഗ്രസംഭാവനക്കു‍ള്ള ടികെ രാമകൃഷ്ണന്‍ പുരസ്കാരം എം മുകുന്ദന്. അബുദാബിയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സംഘടനയുടെ പേരിലുള്ള അവാർഡാണ് അബുദാബി ശക്തി അവാർഡ്.

മികച്ച നോവൽ പി കൃഷണനുണ്ണിയുടെ കേരളം ഒരു ഡോക്യുമെന്ററിക്കും മികച്ച കവിതക്കുള്ള പുരസ്കാരം അഹമ്മദ് ഖാന്റെ മതേതര ഹാസവും വിനോദ് വൈശാഖിയുടെ കൈതമേൽ പച്ചക്കും’ ലഭിച്ചു.

മികച്ച നാടകമായി സുഭാഷ് ചന്ദ്രന്റെ ഒന്നര മണിക്കൂർ തെരഞ്ഞെട്ടത്തു.ചെറുകഥക്കുള്ള പുരസ്കാരം ജി അർ ഇന്ദുഗോപന്റെ കൊല്ലപ്പാട്ടി ദയക്കും ബാലസാഹിത്യത്തിനുള്ള പുരസ്ക്കാരം കെ രാജേന്ദ്രന്‍റെ ആർ സി സിയിലെ അൽഭുതകുട്ടികൾ എന്ന പുസ്തകത്തിനും ലഭിച്ചു.

എം.പി കരുണാകരനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് . ശക്തി തായാട്ട് ശങ്കരൻ അവാർഡും ശക്തി എരുമേലി പരമേശ്വരൻ പിള്ള അവാർഡും പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News