രാഷ്ട്രീയ ലാഭംനോക്കി വിടുവായത്തം പറയുന്നവരോട്; നിങ്ങള്‍ കരുതുന്നതല്ല മഹാരാജാസിന്റെ രാഷ്ട്രീയം;കോണ്‍ഗ്രസിനെ തിരുത്തി കെഎസ്‌യു

മുറിവുണങ്ങാതെ മഹാരാജാസ് ഇപ്പഴും തേങ്ങിക്കൊണ്ടിരിക്കുകയാണ്. ആ കണ്ണീരുകള്‍ക്കിടയിലും രാഷ്ട്രീയ ലാഭംമാത്രം നോക്കി അഭിപ്രായം പറയുന്നവര്‍,

രാഷ്ട്രീയ തഴമ്പുള്ള നേതാക്കന്‍മാര്‍ എത്രതന്നെ നിങ്ങള്‍ ആ കൊലപാതകത്തെ സാമാന്യവല്‍ക്കരിക്കാന്‍ ശ്രമിച്ചാലും തിരിച്ചറിവുള്ള കേരളീയര്‍ക്കതിന് കഴിയില്ല.

അവര്‍ ഉറക്കെയുറക്കെ പറഞ്ഞുകെണ്ടിരിക്കും ആ പുഞ്ചിരി അറുത്തെടുത്തത് തീവ്രവാദികളാണ്. രാഷ്ട്രീയ സംഘടന എന്ന ലേബലില്‍ അറിയപ്പെടാന്‍ അവര്‍ അര്‍ഹരല്ല തീവ്രവാദികളാണവര്‍.

ക്യാമ്പസ് സംഘര്‍ഷത്തിന്‍റെ ഇരയെന്നും എസ്എഫ്‌ഐയുടെ അപ്രമാദിത്വത്തിന്റെ ഇരയെന്നുമൊക്കെ പുലമ്പുന്നവര്‍ ഇത് കാണുക.

മഹാരാജാസ് കോളേജിലെ കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പാണിത് ഏകപക്ഷീയമായാണ് എസ്എഫ്‌ഐ അവിടെ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതെന്ന് പറയുന്പോ‍ഴും നിങ്ങള്‍ നടത്തുന്ന പ്രചരണത്തിലെ ക‍ഴന്പെത്രയെന്നറിയാന്‍ ഈയൊരൊറ്റ തെളിവ്മതി.

കക്ഷി രാഷ്ട്രീയത്തിനുമപ്പുറം അവന്‍ മഹാരാജാസിന് അഭിമതനായിരുന്നു. അഭിമന്യുവിന്‍റെയും മഹാരാജാസിലെ എസ്എഫ്എെയുടെ രാഷ്ട്രീയ പക്വതയും വെളിവാക്കുന്നതാണ് കെഎസ്‌യു അഭിമന്യുവിനെ ഓര്‍ത്തെടുത്ത് എഴുതിയ കുറിപ്പ്.

അവര്‍ക്കും പ്രിയപ്പെട്ട മഹാരാജാസുകാരന് ശ്രദ്ധാഞ്ജലിയര്‍പ്പിക്കുമ്പോള്‍ അവര്‍ക്കൊറ്റ നിലപാടെ ഉണ്ടായിരിക്കുകയുള്ളു അത് അഭിമന്യു ആ ക്യാമ്പസില്‍ നഖശിഖാന്തം എതിര്‍ത്ത വര്‍ഗ്ഗീയവാദികലെ പടിക്ക് പുറത്ത് നിര്‍ത്തുകയെന്നത് തന്നെയാവും.

തിരഞ്ഞെടുപ്പടുക്കുമ്പോള്‍ നാല് വോട്ട് അധികം കിട്ടുമെന്ന ധാരണയില്‍ ഈ തീവ്രവാദത്തിന് തണലൊരുക്കുന്ന ആന്റണിമാരും അദ്ദേഹത്തിന്റെ രാഷ്ട്രീയ ധാരണകളും പിന്‍പറ്റുന്നവര്‍ ഈ കുറിപ്പ് മനസ്സിരുത്തിയൊന്ന് വായിക്കുന്നത് നന്നായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel