കൈലാസ് മാനസരോവര്‍ സന്ദര്‍ശനത്തിനിടെ സിമിക്കോട്ടില്‍ കുടുങ്ങിയ മലയാളി തീര്‍ഥാടകർ തിരിച്ചെത്തി

കൈലാസ മാനസസരോവര്‍ സന്ദര്‍ശനത്തിനിടെ സിമിക്കോട്ടില്‍ കുടുങ്ങിയ മലയാളി തീര്‍ഥാടകർ തിരിച്ചെത്തി. പ്രതികൂല കാലാവസ്ഥയിൽ 5ദിവസമാണ് നേപ്പാൾ സിമിക്കോട്ട് എയർബേസിൽ ഇവർ കുടുങ്ങിയത്.

സുരക്ഷിതരായി നാട്ടിലെത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് കോഴിക്കോട് പാലത്ത് സ്വദേശികളായ ചന്ദ്രനും വനജാക്ഷിയും.

കടുത്ത തണുപ്പ് ,ഓക്സിജന്‍ പോലും ലഭിക്കാത്ത അവസ്ഥ. ഭക്ഷണവും കുടിവെള്ളവും ഇല്ലാതെ കഴിഞ്ഞു കൂടിയ ദിവസങ്ങള്‍..ഓര്‍മകള്‍ ഇപ്പോഴും നടുക്കുന്നുണ്ട് ചന്ദ്രനേയും ഭാര്യ വനജാക്ഷിയേയും.

അധ്യാപികയായിരുന്ന വനജാക്ഷിയുടെ ഹിന്ദി പരി‍ജ്ഞാനം കൂടെയുണ്ടായിരുന്നവര്‍ക്ക് പോലും സഹായകമായി. തീര്‍ത്ഥാടകരില്‍ ചിലര്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് മരിച്ചപ്പോഴും ഉള്‍ക്കരുത്തൊന്നു മാത്രമായിരുന്നു ഇവരെ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത്.

സിമി കോട്ടില്‍ നിന്നും ചൊവ്വാഴ്ചയാണ് ഇവര്‍ക്ക് നേപ്പാള്‍ ഗഞ്ചിലേക്ക് എത്താന്‍ സാധിച്ചത്.പിന്നീട് കാഠ്മണ്ഡുവിലെത്തി ഇന്ത്യയിലേക്ക് മടങ്ങി. കഴിഞ്ഞ മാസം 20നാണ് ഇവര്‍ തീര്‍ത്ഥാടനത്തിനായി നാട്ടില്‍ നിന്ന് യാത്ര തിരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News