നാടിന്റെ യൗവ്വനങ്ങളെ ഇല്ലാതാക്കാനാണ് വര്‍ഗീവാദികളുടെ ശ്രമമെന്ന് ഡിവൈഎഫ്എെ; അഭിമന്യുവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് DYFI – SFI സംയുക്ത ക്യാമ്പയിന്‍

അഭിമന്യുവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് DYFI – SFI സംയുക്ത ക്യാമ്പയിന്‍. വർഗീയത തുലയട്ടെ എന്ന മുദ്രവാക്യമുയർത്തിയാണ് ചുവ‍രെ‍ഴുത്ത് സമരമെന്ന ക്യാമ്പയ്നിൽ നടത്തുന്നത്.

അഭിമന്യൂവിന്‍റെ കുടുംബത്തെ സംരക്ഷിക്കുന്നതിനും ആഗ്രഹങ്ങൾ സഫലീകരിക്കാനും SFI സംസ്ഥാനത്തെ ക്യാമ്പസ്സുകളിൽ ബക്കറ്റ് പിരിവ് നടത്താനും തീരുമാനിച്ചു.

അഭിമന്യൂവിന്‍റെ കൊലപാതകം ആസൂത്രിതമാണ്. നാടിന്‍റെ യൗവ്വനത്തെ ഇല്ലാതാക്കാനാണ് SDPI പോലുള്ള വർഗീയ സംഘടന ശ്രമിക്കുന്നതെന്ന് DYFI പറഞ്ഞു.

ആർഎസ്എസ്സിനെ അനുകരിക്കാനും കലാലയങ്ങളെ കലാപ കേന്ദ്രമാക്കാനുമാണ് ഇവർ ശ്രമിക്കുന്നതെന്നും എം.സ്വരാജ് പറഞ്ഞു.

ഇൗ വർഗീയതയ്ക്കും കൊലപാതകത്തിനുമെതിരെയാണ് ചുവരെ‍ഴുത്ത് സമരമെന്ന ക്യാമ്പയിൽ DYFIയും SFIയും സംയുക്തമായി സംഘടിപ്പിച്ചത്.

DYFIയിൽ SDPIക്കാർ ഇല്ലെന്നും ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ജാഗ്രത പുലർത്തുമെന്നും DYFI നേതാക്കൾ വ്യക്തമാക്കി.

മഹാരാജാസിൽ SFIയുടെ അഭിമന്യൂ അനുസ്മരണത്തിന് പുറമെ ഇൗ മാസം 18ന് ജില്ലാ കേന്ദ്രങ്ങളിൽ 24 മണിക്കൂർ ധർണ്ണയും നടത്തും.

അഭിമന്യൂവിന്‍റെ കുടുംബത്തെ സംരക്ഷിക്കുന്നതിനും ആഗ്രഹങ്ങൾ സഫലീകരിക്കാനും SFI സംസ്ഥാനത്തെ ക്യാമ്പസ്സുകളിൽ 11,12,13 തീയതികളിൽ ബക്കറ്റ് പിരിവ് നടത്താനും തീരുമാനിച്ചതായി SFI സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു.

അഭിമന്യൂവിന്‍റെ സ്വപ്നം അത് യാഥാർത്ഥ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് SFI അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി സാനു, സംസ്ഥാന പ്രസിഡന്‍റ് വി.എ വിനീഷ് എന്നിവർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here