എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് 15 അംഗസംഘമെന്ന് എഫ്ഐആര്‍.ഇതില്‍ 14 പേരും ക്യാമ്പസിന് പുറത്തുനിന്നുള്ളവരെന്നും എഫ്ഐആറില്‍ പറയുന്നു.
അഭിമന്യുവിനെ കുത്തിയത് കറുത്ത ഫുൾകൈ ഷർട്ടിട്ട പൊക്കം കുറഞ്ഞയാളെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അക്രമി സംഘം രണ്ട് തവണ ക്യാമ്പസില്‍ എത്തിയിരുന്നതായും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായ മുഹമ്മദ് ഉള്‍പ്പടെ 15 അംഗ സംഘമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് FIR ല്‍ സ്ഥിരീകരിക്കുന്നു.
ബാക്കി 14 പേരും ക്യാംപസിന് പുറത്തുനിന്നുള്ളവരാണ്. പ്രതികളിൽ രണ്ട് മുഹമ്മദുമാർ ഉണ്ടെന്നും പൊലീസ് പറയുന്നു.
കോളേജ് വിദ്യാര്‍ഥിയായ മുഹമ്മദാണ് കേസില്‍ ഒന്നാം പ്രതി.മുഹമ്മദിനൊപ്പമാണ് കൊലയാളികള്‍ എത്തിയത്.
കറുത്ത ഫുൾകൈ ഷർട്ടിട്ട പൊക്കം കുറഞ്ഞയാളാണ് അഭിമന്യുവിനെ കുത്തിയത് എന്നും FIR ല്‍ പറയുന്നുണ്ട്.
അക്രമി സംഘം രണ്ട് തവണ ക്യാംപസില്‍ എത്തിയിരുന്നുവെന്നും FIR ല്‍ സൂചിപ്പിക്കുന്നു.കൊലപാതകത്തിന് 3 മണിക്കൂര്‍ മുന്‍പാണ് സംഘം ആദ്യം ക്യാംപസില്‍ എത്തിയത്.
SFI യും ക്യാംപസ് ഫ്രണ്ടും തമ്മില്‍ മുന്‍പ് കൊളേജില്‍ പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നും FIR ല്‍ സൂചിപ്പിച്ചിട്ടുണ്ട്.
ആസൂത്രിതമായ കൊലപാതകമായിരുന്നു മഹാരാജാസ് കോളേജില്‍ നടന്നത് എന്ന് FIR ല്‍ വ്യക്തമാണ്.കേസില്‍ ഇതുവരെ നാല് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആദ്യം അറസ്റ്റിലായ പ്രതികളെ 7 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
മറ്റ് പ്രതികളെക്കുറിച്ച് ഇവരില്‍ നിന്ന് ചില വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം.പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് സംബന്ധിച്ചും പൊലീസ് ചര്‍ച്ച നടത്തുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഡിജിപി ഹൈക്കോടതിയിലെത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Get real time update about this post categories directly on your device, subscribe now.