ദില്ലിയുടെ വളര്‍ച്ചയ്‌ക്കെതിരായ നടപടികള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യ കേസ് നല്‍കും : ആംആദ്മി സര്‍ക്കാര്‍

ദില്ലിയുടെ വളര്‍ച്ചയ്‌ക്കെതിരായ നടപടികള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ കോടതയലക്ഷ്യ കേസ് നല്‍കുമെന്ന് ആംആദ്മി സര്‍ക്കാര്‍.

ഭൂമി, പൊലീസ്, ക്രമസമാധാനം എന്നിവ മാത്രമേ കേന്ദ്രത്തിനു കീഴിലുള്ളു, മറ്റുള്ള അധികാരങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരിനാണെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മുന്‍കൈ എടുക്കണമെന്ന് കേജരിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരം മുഖ്യമന്ത്രിക്കില്ലെന്നും ഇതിനുള്ള അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് തന്നെയാണന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സ്ഥലമാറ്റ നടപടിയ്‌ക്കെതിരെ ഐഎഎസുകാര്‍ രംഗത്തു വന്നിരിക്കുന്നത്.

എന്നാല്‍ ഈ നടപടിയുമായി മുന്നോട്ട് പോവാനാണ് നീക്കമെങ്കില്‍ എല്ലാവര്‍ക്കുമെതിരെ കോടതയലക്ഷ്യ കേസ് നല്‍കാനാണ് ദില്ലി സര്‍ക്കാരിന്റെ തീരുമാനം.

ദില്ലി സര്‍ക്കാരിന്റെ നയതീരുമാനങ്ങളില്‍ ലെഫറ്റനന്റ് ഗവര്‍ണര്‍ക്ക് ഇടപെടാനാകില്ലെന്നും മന്ത്രിസഭയുടെ ഉപദേശനിര്‍ദ്ദേശങ്ങള്‍ മാനിക്കാന്‍ ലെഫറ്റനന്റ് ഗവര്‍ണര്‍ ബാദ്ധ്യസ്ഥനാണെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

ലഫ്റ്റനന്റ് ഗവര്‍ണര്‍ തടഞ്ഞുവെച്ചിരിക്കുന്ന നിലവിലെ വികസന പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലും 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ദില്ലി സര്‍ക്കാരിനെ പിടിച്ചുകെട്ടാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News