കണ്ണൂരില്‍ അപൂർവ രോഗം ബാധിച്ച് ആറുവയസ്സുകാരി; ഉദാരമതികളുടെ സഹായം തേടുന്നു

വളർച്ച മുരടിക്കുന്ന അപൂർവ രോഗവുമായി ആറ് വയസ്സുകാരി. കണ്ണൂർ കൊട്ടിയൂർ പാൽചുരം സ്വദേശികളായ പ്രീത -വിജേഷ് ദമ്പതികളുടെ മകൾ ചിത്രയാണ് ചികിത്സയ്ക്കായി വേണ്ട പത്ത് ലക്ഷം രൂപയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നത്.

സ്വന്തമായി വീടുപോലുമില്ലാത്ത ഇവർ കൂലിപ്പണി എടുത്താണ് കുട്ടിയെ ഇപ്പോൾ ചികിത്സിക്കുന്നത്. ഹോർമോണിന്റെ കുറവ് മൂലം വളർച്ച നിന്നുപോകുന്ന രോഗമാണ് ആറു വയസ്സുകാരി ചിത്രയ്ക്ക്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോ വിജയന്റെ കീഴിൽ ചികിത്സായിലാണ് കുട്ടി.

അഞ്ചു വർഷത്തെ തുടർച്ചയായ ചികിത്സ കൊണ്ട് രോഗം മാറുമെന്നാണ് ഡോക്ടർ പറയുന്നത്
ചികിത്സ വൈകിയാൽ രോഗം മൂർച്ഛിച്ച് കുട്ടി തളർന്നു പോകും. തുടർച്ചയായ ചികിത്സയ്ക്ക് പത്ത് ലക്ഷത്തോളം രൂപ ചിലവ് വരും.എന്നാൽ കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് ഈ തുക.

സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ചിത്രയുടെ മാതാപിതാക്കൾ കൂലിപ്പണി ചെയ്താണ് കുട്ടിയെ ചികിറ്സിച്ചു വരുന്നത്.കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി നാട്ടുകാർ ചികിത്സ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ രക്ഷാധികാരിയായാണ് കമ്മിറ്റി രൂപീകരിച്ചത്.

കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായി ഉദാരമതികൾ സഹായിക്കും എന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.കേരള ഗ്രാമീൺ ബാങ്ക് കൊട്ടിയൂർ ശാഖയിലെ 40489101023973 എന്ന അകൗണ്ടിലേക്ക് ചിത്രയുടെ ചികിത്സായ്ക്കായി സഹായം എത്തിക്കാം.

Acc.No.40489101023973
IFSC:KLGB0040489.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News