വയനാടിന്‍റെ കരിന്തണ്ടന്‍ എത്തുന്നു; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ വിനായകന്‍ നായകനാകുന്ന പുതിയ ചിത്രം കരിന്തണ്ടന്‍ എത്തുന്നു. വയനാട് ചുരം പാത കണ്ടെത്തിയ കരിന്തണ്ടന്‍ മൂപ്പന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലീലയാണ്. വിനായകന്റെ കരിയറിലെ മികച്ച വേഷവുമായിരിക്കും കരിന്തണ്ടൻ

ഒരിടവേളക്കു ശേഷം മലയാളത്തില്‍ചരിത്രസിനിമകള്‍ പിറവിയെടുക്കുമ്പോള്‍ ആ നിരയിലേക്ക് വ്യക്തമായ സ്ഥാനം ഉറപ്പിക്കാന്‍ എത്തുകയാണ് കരിന്തണ്ടന്‍.താമരശ്ശേരി ചുരത്തിന്റെ പിതാവായ കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലീലയാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക് പേജിലൂടെ പങ്കുവെച്ചുകൊണ്ടാണ് സംവിധായക കരിന്തണ്ടന്‍ എത്തുന്ന കാര്യം അറിയിച്ചിരിക്കുന്നത്. എതിരാളികളെയും പ്രകൃതിശക്തികളെയും ഭയക്കാതെ വയനാട്ടിലേക്ക് വരുംതലമുറയ്ക്ക് വഴിതെളിച്ച കരിന്തണ്ടന് നേരിടേണ്ടി വന്ന കൊടുംചതിയുടെ കഥയാണ് സിനിമ അനാവരണം ചെയ്യുന്നത്.

പോയകാലത്തിന്റെ പഴങ്കഥകള്‍ക്കുള്ളില്‍ നിന്ന് ഹീറോയിസത്തിന്റെയും വഞ്ചനയുടെയും പ്രണയത്തിന്റെയും എതിര്‍പ്പിന്റെയും പ്രതികാരത്തിന്റെയും ഒരു അദ്ധ്യായം എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്.രാജീവ് രവിയുടെ സിനിമാ നിർമാണ കമ്പനിയായ ‘കളക്ടീവ് ഫേസ് വൺ’ ആണ് സിനിമ നിർമ്മിക്കുന്നത്.

2013 ൽ നിർമിക്കപ്പെട്ട നിഴലുകൾ നഷ്ടപ്പെടുന്ന ഗോത്രങ്ങൾ എന്ന ഡോക്യുമെന്ററിയുടെ സൃഷ്ടാവാണ് ചിത്രത്തിന്റെ സംവിധായിക ലീല. ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഡോക്യുമെന്ററി ആയിരുന്നു അത്. ആദിവാസി മേഖലയിൽ നിന്നുള്ള ആദ്യ ആദ്യ സംവിധായികയാണ് ഇവർ. നായകനായ് എത്തുന്ന വിനായകന്‍റെ കരിയറിലും സ്വാധീനം ചെലുത്താന്‍ ഈ ചിത്രത്തിലൂടെ സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News