വൈറലായി ഷൈജുവേട്ടനെ അനുകരിച്ച കുട്ടികളുടെ ഡബ്സ്മാഷ്; കുട്ടികളെ അഭിനന്ദനിച്ച് ജോ മോറിസണ്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്

ഇന്ന് മലാളവും മലയാളിയും ലോകശ്രദ്ധയാകര്‍ഷിക്കുന്നതിലും ചര്‍ച്ചാ വിഷയമാകുന്നതിലും പ്രധാന പങ്കു വഹിക്കുന്ന ഒരു വ്യക്തിയുണ്ട്.  മറ്റാരുമല്ല ലോകകപ്പിന്‍റെ ഓരോ നിമിഷങ്ങളും സുന്ദരമായ വര്‍ണനകളിലൂടെ ലോകമലയാളികളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ കമാന്‍റേറ്റര്‍ ഷൈജു ദാമോദരനാണ് അത്.

ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുമാണ് ഷൈജു ദാമോദരന് അഭിനന്ദന പ്രവാഹം വന്നു കൊണ്ടിരിക്കുന്നത്.മഹീന്ദ്ര ഗ്രൂപ്പ് തലവന്‍ ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ ഷൈജുവിന്റെ കളി പറച്ചിലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഷൈജു ശ്രദ്ധനേടുന്നത് മറ്റൊരു രീതിയിലാണ്.അതിനു കാരണക്കാരോ രണ്ടു ചുണക്കുട്ടികളും.ലോകകപ്പിലെ ഷൈജുവിന്‍റെ കമാന്‍ററിയെ അനുകരിച്ചു കൊണ്ട് തകര്‍പ്പനൊരു ഡബ്സ്മാഷ് ചെയ്തിരിക്കുകയാണ് രണ്ട് കുട്ടികള്‍.

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ മല്‍സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഫ്രീകിക്ക് ഗോളിനെക്കുറിച്ച് ഷൈജു നടത്തിയ രസകരമായ വിവരണമാണ് കുട്ടികള്‍ അഭിനയിച്ചത്.

കൂടെ അവരുടെ ഭാവങ്ങളും കൂടിയായപ്പോള്‍ സംഗതി സമൂഹമാധ്യമങ്ങളില്‍ കത്തിക്കയറി.ഈ ഡബ്സ്മാഷിനെ അഭിനന്ദിച്ചു കൊണ്ട് ലോകകപ്പ് ഫുട്‌ബോളിന്റെ ചിയര്‍ ലീഡര്‍മാരിലൊരാളായ ജോ മോറിസണ്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.

തങ്ങളുടെ കമന്റേറ്റര്‍മാരിലൊരാളായ ഷൈജുവിന്റെ വാക്കുകള്‍ കുട്ടികള്‍ അഭിനയിക്കുന്നത് കണ്ട് ചിരിയടക്കാനാകുന്നില്ലെന്നായിരുന്നു മോറിസണിന്റെ ട്വീറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here