ഷോപ്പിയാനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍

കാശ്മീരിലെ ഷോപ്പിയാനില്‍ വ്യാഴാഴ്ച രാത്രി തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ പൊലീസുകാരനെ വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തി.

ഇന്ന് രാവിലെ ഷോപ്പിയാനിലെ ദംഗാമിലാണ് മൃതദേഹം കണ്ടെത്തിയത്. ജാവേദ് അഹമ്മദ് എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ കാറിലെത്തിയ അജ്ഞാതസംഘം തട്ടികൊണ്ടുപോവുകയായിരുന്നു.

അടുത്തിടെ പുല്‍വാമയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഔറന്‍ഗസേബ് എന്ന സൈനികനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News