അഭിമന്യു വധക്കേസ് : അന്വേഷണ സംഘത്തെ വിപുലീകരിച്ചു

അഭിമന്യു വധക്കേസ് അന്വേഷണം സിഐയില്‍ നിന്നും മാറ്റി. അന്വേഷണ സംഘത്തെ വിപുലീകരിച്ചു. അഭിമന്യുവിന്‍റെ കൊലപാതകക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. സെന്‍ട്രല്‍ സി ഐ അനന്തലാലിനെയാണ് മാറ്റിയത്.

കേസ് ഇനി കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമ്മീഷന്‍ എസ് ടി സുരേഷ് കുമാര്‍ അന്വേഷിക്കും. അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ പ്രധാന പ്രതികള്‍ സംസ്ഥാനം കടന്നതായി പൊലീസിന് സൂചന ലഭിച്ചു.

ബംഗളുരു, കൊടക് മൈസൂര്‍ എന്നിവിടങ്ങളിലേക്കാണ് പൊലീസ് അന്വേഷണം നീളുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട മു‍ഴുവന്‍ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യപ്രതി മുഹമ്മദിന്‍റെ കുടുംബം ചേര്‍ത്തലയിലെ വീടുപൂട്ടി ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News