തായ് ലാന്‍ഡിലെ വടക്കന്‍ പ്രവശ്യയായ ചിയാംഗ് റായിലെ ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളെയും അവരുടെ ഫുട്ബോള്‍ പരിശീലകനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു.കാലവര്‍ഷം
കനക്കുന്നത് ഗുഹയ്ക്കുള്ളില്‍ പെട്ടവരെ പുറത്തെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്.

ക‍ഴിഞ്ഞ ജൂണ്‍ 23നാണ് 11നും 16നും ഇടയില്‍ പ്രായമുള്ള 12കുട്ടികളും അവരുടെ 25കാരനായ ഫുട്ബോള്‍ പരിശീലകനും തായ് ലാന്‍ഡിലെ തന്നെ ഏറ്റവും വലിയ ഗുഹയില്‍ അകപ്പെട്ടത്.ഇവരീ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടിട്ട് 13ദിവസം പിന്നിടുകയാണ്.

ഈ ഘട്ടത്തിലാണ് സമര്‍ണ്‍ കുനന്‍(38)എന്ന മുന്‍ നാവികസേനാ ഉദ്യോസ്ഥന്‍റെ മരണം.കുട്ടികളെ രക്ഷിക്കാനുള്ള തീവ്രപരിശ്രമം തുടരുന്നിതിനിടെയാണ് ജീവവായു ലഭിക്കാതെ അദ്ദേഹം മരണപ്പെട്ടത്.എന്നാല്‍ കുട്ടികളും അവരുടെ പരിശീലകനും ഗുഹയ്ക്കുള്ളില്‍ സുരക്ഷിതരായി തുടരുന്നു.

കുട്ടികളെ ഡൈവിംഗ് പഠിപ്പിക്കുക,പരമാവധി വെള്ളം പമ്പുചെയ്തുകളഞ്ഞ് ഇവരെ നടത്തി പുറത്തെത്തിക്കുക,ഇവരിപ്പോള്‍ സുരക്ഷിതരായിരിക്കുന്ന ഗുഹയ്ക്കുമുകളില്‍ അനുയോജ്യമായ തുരങ്കം സൃഷ്ടിക്കുക തടുങ്ങീ രക്ഷാപദ്ധതികളുമായി റസ്ക്യൂ ടീം മുന്നോട്ടുപോകകയാണ്.

എന്നാല്‍ ഈ സാധ്യതകളൊന്നും പ്രായോഗികമാക്കാനായില്ലെങ്കില്‍ കാലവര്‍ഷം ശക്തി കുറയുന്ന ഒക്ടോബര്‍ വരെ 13പേരെയും ഗുഹയ്ക്കുള്ളില്‍ തന്നെ സുരക്ഷിതരായി നിര്‍ത്താന്‍ റസ്ക്യൂ ടീമിന് തീരുമാനമെടുക്കേണ്ടിവരും.ഇന്നലെ മാത്രം 12.8കോടി ലിറ്റര്‍ വെള്ളമാണ് പമ്പുചെയ്ത് പുറത്തേക്കു കളഞ്ഞത്.

ഏതായാലും ഇവരെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുംവരെ കുട്ടികള്‍ക്കാവശ്യമായ ആഹാരവും വെള്ളവും മരുന്നും നല്‍കി ആരോഗ്യവാന്‍മാരായി സംരക്ഷിക്കുകയെന്ന വ‍ഴിമാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്കുമുന്നിലുള്ളത്.