കേസുകള്‍ ബെഞ്ചിന് വിഭജിച്ചു നല്‍കുന്നതിനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിന്: സുപ്രീംകോടതി

കേസുകള്‍ ബെഞ്ചിന് വിഭജിച്ചു നല്‍കാനുള്ളതിന്റെ പരമാധികാരം ചീഫ് ജസ്റ്റിസ് തന്നെയെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റ്‌സിന്റെ അധികാരത്തില്‍ സംശയമോ തര്‍ക്കമോയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസിന്റെ പരമാധികാരം ചോദ്യം ചെയ്ത് നിയമജ്ഞനും മുന്‍ മന്ത്രിയുമായ ശാന്തി ഭൂഷണ്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രാജ്യത്തെ പരമോന്നത കോടതിയിലെ ബെഞ്ച് രൂപീകരണവും കേസുകള്‍ വിഭജിച്ച് നല്‍കുന്നതും ചീഫ് ജസ്റ്റിസിന്റെ പരമാധികാരമാണ്.

കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണായക വിധി.

വിവിധ ബെഞ്ചുകള്‍ക്ക് കേസുകള്‍ കൈമാറുന്നതിനും ജഡ്ജിമാരെ നിയമിക്കുന്നതിനും മുതിര്‍ന്ന ജഡ്ജിമാരുടെ പാനല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ശാന്തി ഭൂഷണ്‍ ഹര്‍ജി നല്‍കിയിരുന്നത്.  ഏതുബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം.

ഇക്കാര്യത്തില്‍ സംശയമോ തര്‍ക്കമോ ഇല്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.ജസ്റ്റിസ് എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

കേസ് വിഭജിച്ചു നല്‍കുന്ന കാര്യത്തില്‍ മറ്റു ജഡ്ജിമാര്‍ ഇടപെടുമ്പോള്‍ അത് അരാജകത്വത്തിലേക്ക് വഴിവെക്കുമെന്നും ജുഢീഷ്യറിയുടെ വിശ്വാസ്യത തകരുന്നത് വലിയ ഭീഷണിയാണെന്നും എകെ സിക്രി ചൂണ്ടികാണിച്ചു.

കഴിഞ്ഞ ആറു മാസത്തിനിടെ മൂന്നാം തവണയാണ് സുപ്രീംകോടതി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നത്.  കേസുകള്‍ വീതിച്ചു നല്‍കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന കീഴ്‌വഴക്കങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ വിധി ന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News