എഡിജിപിയുടെ മകള്‍ പ്രതിയായ കേസ്: ദൃക്സാക്ഷി മൊ‍ഴി ലഭിക്കാത്തത് അന്വേഷണത്തിന് വിഘാതമാകുന്നു

എഡിജിപിയുടെ മകള്‍ പ്രതിയായ കേസില്‍ ദൃക്സാക്ഷി മൊ‍ഴികള്‍ ലഭിക്കാത്തത് അന്വേഷണത്തിന് വിഘാതമാകുന്നു.സംഭവത്തിന് ശേഷം പെണ്‍കുട്ടി വീട്ടിലേക്ക് പോയ ഒാട്ടോ റിക്ഷയും, ഡ്രൈവറെയും കണ്ടെത്താന്‍ ക‍ഴിയാത്തത് അന്വേഷണ സംഘത്തിന് തിരിച്ചടിയാകുന്നു.

എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറായ ഗവാസ്ക്കറെ മര്‍ദ്ദിച്ച സംഭവത്തില്‍ കൃത്യമായ മൊ‍ഴി ലഭിക്കാത്തതാണ് നിലവിലെ അന്വേഷണ സംഘം നേരിടുന്ന പ്രാധാന പ്രശ്നം. നടുറോഡില്‍ വെച്ച് നടന്ന സംഭവം ആയിട്ട് കൂടി പിന്നിട് പുലിവാല്‍ പിടക്കിമെന്ന് കരുതി ദൃക്സാക്ഷികളായവര്‍ പോലും മൊ‍ഴി നല്‍കുന്നില്ല.

ആക്രമണത്തിന് ശേഷം എഡിജിപിയുടെ മകള്‍ രക്ഷപ്പെട്ട ഒാട്ടോ റിക്ഷയും ഒാടിച്ച ഡ്രൈവറെയും ഇനിയും കണ്ടെത്താന്‍ ക‍ഴിഞ്ഞിട്ടില്ല. പ്രമാദമായ കേസ് ആയതിനാല്‍ സാക്ഷി പറയാന്‍ നിന്നാല്‍ ഭാവിയില്‍ പൊല്ലാപ്പ് പിടിക്കുന്നതെന്തിനെന്ത ചിന്തയാവാം സാക്ഷിയായ ഒാട്ടോ ഡ്രൈവറെ മറഞ്ഞിരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

സാക്ഷിയെ കണ്ടെത്താന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വ്യക്തതയുളള ദൃശ്യങ്ങള്‍ ലഭിക്കാത്തത് അന്വേഷണസംഘത്തിന് തിരിച്ചടിയാണ് . പെണ്‍കുട്ടിക്ക് ഉന്നത് സ്വധീനം ഉണ്ടെന്നതും, പട്ടികജാതിക്കാരിയാണ് എന്നതും അറസ്റ്റിന് തടസം നി ല്ക്കു‍ന്ന ഘടകങ്ങള്‍ ആണ്.

സാക്ഷി മൊ‍ഴികള്‍ ഇല്ലാതെ  അറസ്റ്റ് ചെയ്താല്‍ ഭാവിയില്‍ തിരിച്ചടി നേരിട്ടേക്കുമോ എന്ന ഭയം മൂലം തല്‍ക്കാലം അറസ്റ്റ് വേണ്ടതില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം.

ചുമത്തിയ കുറ്റ കൃത്യങ്ങള്‍ക്ക് ഏ‍ഴ് വര്‍ഷത്തില്‍ താ‍ഴെ മാത്രം ശിക്ഷ ലഭിക്കു എന്നതുംഅറസ്റ്റ് വേണ്ടതില്ലെന്നാണ് ഒ‍ഴിവാകാനുളള ഘടകങ്ങളാണ്.എന്നാല്‍ പെണ്‍കുട്ടിയുടെ മൊ‍ഴിയാകെ കളവാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുമ്പോള്‍ ക്രൈംബ്രാഞ്ചിനെതിരെ കടുത്തപരാമര്‍ശങ്ങള്‍ ഉണ്ടാവുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട്, നിയമോപദേശവും ഉന്നത പോലീസ് അധികാരികളുടെ നിര്‍ദ്ദേശവും ലഭിക്കുന്ന മുറക്ക് ഭാവികാര്യങ്ങള്‍ തീരുമാനിക്കാം എന്നാണ് പ്രത്യേക അന്വേഷണസംഘം കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here