മഞ്ജരിയുടെ വീട്ടില്‍ ദിലീപും കാവ്യയും; സോഷ്യല്‍ മീഡിയയില്‍ സന്തോഷം പങ്കുവെച്ച് ഗായിക

മഞ്ജരിയുടെ വീട്ടില്‍ ദിലീപും കാവ്യയും.സോഷ്യല്‍ മീഡിയയില്‍ സന്തോഷം പങ്കുവെച്ച് പ്രിയ ഗായിക.

വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ ദിലീപും കാവ്യാ മാധവനും ഗായിക മഞ്ചരിയുടെ മുംബൈയിലെ വസതിയിലെത്തി.

ഇരുവര്‍ക്കുമൊപ്പമുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് മഞ്ജരി ഇക്കാര്യം എല്ലാവരെയും അറിയിച്ചിരിക്കുന്നത്.

ദീര്‍ഘകാലത്തിന് ശേഷമാണ് ഏറ്റവും പ്രിയപ്പെട്ടവരെ കാണുന്നത്. അതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ മുംബൈയില്‍ വന്നതില്‍ ഒരുപാട് സന്തോഷം.

വേഗം തിരിച്ചു വരൂ..എന്ന കുറിപ്പോടെയാണ് ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം മഞ്ജരി പങ്കു വെച്ചിരിക്കുന്നത്.പോസ്റ്റിനടിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും വരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here