ദില്ലിയില്‍ അധികാര തര്‍ക്കം; തന്റെ അധികാരത്തില്‍ വ്യക്തത വരുത്തണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍

സുപ്രീംകോടതി വിധി ദില്ലി സര്‍ക്കാരിന് അനുകൂലമാണെങ്കിലും അധികാരതര്‍ക്കം ഇപ്പോഴും ദില്ലിയില്‍ തുടരുകയാണ്.

എന്നാല്‍ തന്റെ അധികാരത്തില്‍ വ്യക്തത വരുത്തണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇന്ന് വൈകുന്നേരം ലെഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം റേഷനുല്‍പ്പനങ്ങള്‍ വീട്ടുപടിക്കലെത്തിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈകൊണ്ടെന്ന് കേജരിവാള്‍ വ്യക്തമാക്കി.

സുപ്രീം കോടതി വിധിക്ക് ശേഷവും ദില്ലിയില്‍ അധികാര തര്‍ക്കം തുടരുകയാണ്.എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് കേജരിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടക്കും.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ദില്ലിയിലെ പരമാധികാരിയെന്ന സുപ്രീംകോടതി വിധിയ്ക്കുശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ലഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നത്.

സ്ഥലംമാറ്റത്തിനുള്ള സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ഉദ്യോഗസ്ഥര്‍ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.

സുപ്രീംകോടതി വിധി അംഗീകരിക്കാത്ത എല്ലാവര്‍ക്കുമെതിരെ കോടതിയലക്ഷ്യ കേസ് നല്‍കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

അതേ സമയം സേവന വകുപ്പിന്റെ അധികാരം ആര്‍ക്കാണെന്ന് വ്യക്തമാക്കണമെന്ന് ലഫ്റ്റനന്റ്് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസഹകരണം അവസാനിപ്പിക്കുക, റേഷനുല്‍പ്പനങ്ങള്‍ വീട്ടുപടിക്കലെത്തിക്കാന്‍ അനുവാദം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒമ്പത് ദിവസം ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തിയ കേജരിവാള്‍ റേഷനുല്‍പ്പനങ്ങള്‍ വീട്ടുപടിക്കലെത്തിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈകൊണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

ലഫ്റ്റനന്റ് ഗവര്‍ണര്‍ തടഞ്ഞുവെച്ചിരിക്കുന്ന നിലവിലെ വികസന പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ഇതിന്റെ അടിസ്ഥാനത്തിലും 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ദില്ലി സര്‍ക്കാരിനെ പിടിച്ചുകെട്ടാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News