റിയാദില്‍ 11 വയസുകാരിയെ വീട്ടു ജോലിക്കാരി കുത്തി കൊലപ്പെടുത്തി

എത്യോപ്യന്‍ ഇഖാമകളുടെ കൊടും ക്രൂരത തുടരുന്നു.ഇത്തവണ കൊലക്കത്തിക്കിരയായത് 11 കാരി. റിയാദില്‍ 11 വയസുകാരിയെ വീട്ടു ജോലിക്കാരി കുത്തി കൊലപ്പെടുത്തി.

സൗദി സ്വദേശിയായ നവാല്‍ എന്ന പെണ്‍കുട്ടിയെയാണ് എത്യോപ്യക്കാരിയായ പ്രവാസി വേലക്കാരി ക്രൂരതയ്ക്ക് ഇരയാക്കിയത്.

ഒപ്പം വേലക്കാരിയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച പതിനാലുകാരന്‍ സഹോദരനും വേൈലക്കാരിയുടെ ആക്രമണത്തിനിരയായി.

ഗുരുതരാവസ്ഥയിലായ അലി തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണിപ്പോള്‍.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

മക്കളെ വീട്ടിലാക്കി മാതാവ് ജോലിക്ക് പോയതായിരുന്നു. വേലക്കാരി ആക്രമിക്കാന്‍ വരുന്നതു കണ്ട കുട്ടികള്‍ റൂമില്‍ കയറി ഒളിച്ചെങ്കിലും യുവതി പെണ്‍കുട്ടിയെ കുത്തിവീഴ്ത്തുകയായിരുന്നു.

അലിയെ 14 തവണ വേലക്കാരി കുത്തിയതായും റിപ്പോര്‍ട്ടുണ്ട്. സഹോദരിയെ വേലക്കാരി ആക്രമിക്കുന്ന വിവരം സഹോദരന്‍ മാതാവിനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.

മാതാവ് ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പക്ഷേ പോലീസ് എത്തുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു.
ഇഖാമയുടെ കാലാവധി തീര്‍ന്നതിനാല്‍ വേലക്കാരിയെ നാട്ടിലയക്കാന്‍ തീരുമാനിച്ചിരുന്നു.

നേരത്തെയും സമാനമായ രീതിയില്‍ എത്യോപ്യക്കാരിയായ വീട്ടുജോലിക്കാര്‍ കുഞ്കുങ്ങളുടെ ജീവനെടുത്തിട്ടുണ്ട്. ഒമ്പത്് വയസുകാരിയെ ക‍ഴുത്തറുത്ത് കൊന്നതിന് റിയാദില്‍ ഒരു എത്യോപ്യക്കാരിയെ വധ‍ശിക്ഷക്ക് വിധിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News