
ക്യാന്പസ് രാഷ്ട്രീയമല്ല, കാലഘട്ടത്തെ ഗ്രസിക്കുന്ന മതഭ്രാന്താണ് കലാലയങ്ങളെ ദുഷിപ്പിക്കുന്നതെന്ന് പ്രൊഫ. എം കെ സാനു.
മഹാരാജാസ് കോളേജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഭിമന്യൂ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ അഭിമന്യൂവിന്‍റെ ഓര്‍മ്മകളുമായി മഹാരാജാസില്‍ ഒത്തുകൂടി. സൈമണ്‍ ബ്രിട്ടോ അടക്കം പൂര്‍വ്വ വിദ്യാര്‍ത്ഥികളായ നിരവധി പേര്‍ വികാരഭരിതമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
അനശ്വര രക്തസാക്ഷിക്ക് മരണമില്ല എന്ന മുദ്രാവാക്യം അഭിമന്യുവിനോടൊപ്പം എഴുതിച്ചേര്‍ത്താണ് മഹാരാജാസ് കോളേജില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നത്.
അഭിമന്യൂവിന്‍റെ മുദ്രാവാക്യം മുഴങ്ങിക്കേട്ട കലാലയത്തില്‍ വേദനയോടെ ഒത്തുചേര്‍ന്ന സഹപാഠികള്‍ മെഴുകുതിരി ജ്വാല തെളിയിച്ചുകൊണ്ട് അവനോടൊപ്പം ഉണ്ടെന്ന് വിളിച്ചുപറഞ്ഞു.
പൂര്‍വ്വ വിദ്യാര്‍ത്ഥികളും ജില്ലയ്ക്ക് പുറത്തുനിന്നുളളവരും ഇതര വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവരും അനുസ്മരണ സമ്മേളനത്തില്‍ പങ്കുചേര്‍ന്നു.
ക്യാന്പസ് രാഷ്ട്രീയം ഒരിക്കലും കലാലയങ്ങള്‍ക്ക് ദോഷകരമല്ലെന്നും കാലഘട്ടത്തെ ഗ്രസിപ്പിക്കുന്നത് മതഭ്രാന്താണെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥിയും അധ്യാപകനും കൂടിയായിരുന്ന പ്രൊഫ. എം കെ സാനുമാഷ് പറഞ്ഞു.
കലാലയങ്ങളിലെ കൊലക്കത്തിക്ക് ഇരയായ ജീവിച്ചിരിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോ ഉള്‍പ്പെടെ പ്രമുഖര്‍ അനുസ്മരണ സമ്മേളനത്തില്‍ എത്തിയിരുന്നു.
അഭിമന്യുവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൈമണ്‍ ബ്രിട്ടോ അവനോടൊപ്പമുളള ഓര്‍മ്മകള്‍ വേദനയോടെ പങ്കുവെച്ചു.
വര്‍ഗ്ഗീയതയ്ക്കെതിരായ പോരാട്ടത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് മഴമരവും സമര മരവും നിറഞ്ഞ മഹാരാജാസിന്‍റെ മണ്ണില്‍ രക്തം ചിന്തിയ അഭിമന്യുവിന് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here