ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ദേശീയ വനിതാ കമ്മീഷന്‍ നാളെ യുവതിയുടെ മൊഴിയെടുക്കും

ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കേന്ദ്ര വനിതാ കമ്മീഷന്‍ നാളെ യുവതിയുടെ മൊഴി എടുക്കും. ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മയും കമ്മീഷന്‍ അംഗം കൃഷ്ണദാസുമാണ് നാളെ തിരുവല്ലയില്‍ എത്തി മൊഴി എടുക്കുക.

അതേസമയം യുവതിയും വൈദികനും താമസിച്ചു എന്ന് പറയുന്ന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവതിയെ കൊണ്ടുവന്ന് ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു.

ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ പീഡനക്കേസില്‍ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവതിയെ കൊണ്ടുവന്നാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തത്. രണ്ട് തവണയായി കേസിലെ പ്രതിയായ ഒരു വൈദികനോടൊപ്പം യുവതി ഇവിടെ താമസിച്ചിരുന്നെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും യുവതി തന്നെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

യുവതിയും വൈദികനും അവിടെ മുറിയെടുത്ത് താമസിച്ചതിന്റെ മുറി വാടകയുടെ ബില്ല് ക്രൈംബ്രാഞ്ച് സംഘം ഇന്നലെതന്നെ ശേഖരിച്ചിരുന്നു. ഇതിന് പുറമെ യുവതിയും വൈദികനും വന്ന് പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്.

അതേസമയം കേസന്വേഷണവുമായി ദേശീയ വനിതാ കമ്മീഷനും രംഗത്തെത്തി. ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മയും കമ്മീഷന്‍ അംഗം കൃഷ്ണദാസുമാണ് നാളെ തിരുവല്ലയില്‍ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തും.

ഹൈക്കോടതി വികാരിമാരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ച തീരുമാനം പറയുന്നതിന് മുമ്പ് ശാസ്ത്രീയമായ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. അതിന് ശേഷം മാത്രമെ വികാരിമാരുടെ അറസ്റ്റിലേക്ക് ക്രൈംബ്രാഞ്ച് സംഘം നീങ്ങുകയുള്ളു. നിലവില്‍ കേസില്‍ പ്രതികളായ നാല് വൈദികരും ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News