കെജരിവാള്‍- ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കൂടിക്കാ‍ഴ്ചയില്‍ പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പായില്ല; ദില്ലിയില്‍ അധികാര തര്‍ക്കങ്ങള്‍ തുടരുന്നു

ദില്ലിയിലെ അധികാര തര്‍ക്കം അയവില്ലാതെ തുടരുന്നു. ദില്ലിയുടെ ഭരണം തെരഞ്ഞെടുത്ത സര്‍ക്കാരിനാണെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും ലെഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.

എന്നാല്‍ ഉദ്യോഗസ്ഥരുടെ നിയമന-സ്ഥലമാറ്റ വിഷയങ്ങള്‍ തന്റെ പരിധിയിലാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍. എന്നാല്‍ ദില്ലി സര്‍ക്കാരിന്റെ ഫയലുകള്‍ അയയ്‌ക്കേണ്ടതില്ലെന്നും തീരുമാനങ്ങള്‍ അറിയിച്ചാല്‍ മതിയെന്നും കൂടിക്കാഴ്ചയില്‍ തീരുമാനമായി.

ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും നിയമനവും നടത്താനുള്ള ഗവര്‍ണറുടെ അധികാരം പിന്‍വലിച്ചുകൊണ്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പുറത്തിറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചിരുന്നു. സുപ്രീംകോടതി വിധിയ്ക്കുശേഷമുള്ള ഈ പൊട്ടിത്തറിയില്‍ ഇതുവരെ അയവു വന്നിട്ടില്ല.

പ്രശ്‌ന പരിഹാരത്തിനായി നടന്ന ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയിലും പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പായില്ല. സുപ്രീംകോടതിയുടെ ഉത്തരവുകളെ സര്‍ക്കാര്‍ പിന്തുടരുന്നില്ലെങ്കില്‍ രാജ്യത്ത് അരാജകത്വം ഉണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കേജരിവാള്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ ഫയലുകള്‍ അയയ്‌ക്കേണ്ടതില്ലെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ട്. തീരുമാനങ്ങള്‍ മാത്രം അറിയിച്ചാല്‍ മതി. ഉദ്യോഗസ്ഥ നിയമനം ഇപ്പോഴും തന്റെ പരിധിയിലാണെന്ന് ലഫ്. ഗവര്‍ണര്‍ പറഞ്ഞതായി കെജ്രിവാള്‍ സൂചിപ്പിച്ചു.

ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥലം മാറ്റാനും ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരം നല്‍കിയ 2016 ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ പുതിയ ഉത്തരവിന് പ്രസക്തിയില്ലെന്നാണ് സര്‍വീസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ പക്ഷം.

ലഫ്റ്റന്റെ ഗവര്‍ണറുടെ മറുപടി കിട്ടിയതിനു ശേഷം കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാനാണ് കേജരിവാളിന്റെ തീരുമാനം. റേഷന്‍ ഉത്പനങ്ങള്‍ വീട്ട് പടിക്കല്‍ എത്തിക്കാനുള്ള നടപടിയും സിസിടിവി വിഷയവും ഉടന്‍ നടപ്പിലാക്കുമെന്ന് കേജരിവാള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News