ക്വാര്‍ട്ടര്‍ പോരാട്ടത്തിന് തുടക്കം; ആദ്യ സെമി ഫൈനലിസ്റ്റാവാന്‍ ഒരുങ്ങി ഫ്രാന്‍സ്; ഒരു ഗോളിന് ഉറുഗ്വേ പിന്നില്‍

ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം. ആദ്യ പകുതിയില്‍ ഉറുഗ്വയെ പിന്നിലാക്കി ഫ്രാന്‍സ് മുന്നില്‍. 40 ആം മിനുട്ടില്‍ റാഫേല്‍ വരാനെയാണ് ഗോള്‍ നേടിയത്.

പോർച്ചുഗലിനെ വീഴ്ത്തി ക്വാര്‍ട്ടറിലെത്തിയ ഉറുഗ്വേയും അർജന്റീനയെ തോൽപ്പിച്ചെത്തിയ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമ്പോള്‍ ചരിത്രം തിരുത്താന്‍ ഫ്രാന്‍സിന് ക‍ഴിയുമോ എന്നാണ് ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ലോകകപ്പിൽ മൂന്നു തവണ ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോൾ ഇതുവരെ ഉറുഗ്വേയെ തോൽപ്പിക്കാൻ ഫ്രാൻസിന് സാധിച്ചിട്ടില്ല. 2002ലേയും 2010ലേയും മൽസരങ്ങൾ സമനിലയിലായപ്പോള്‍ 1966ൽ 2–1ന് വിജയം ഉറുഗ്വേയുടെ കൂടെയായിരുന്നു.

പോർച്ചുഗലിനെതിരെ ഇരട്ടഗോളുമായി ഉറുഗ്വേയെ വിജയിപ്പിച്ച എഡിസൻ കവാനി ഇന്ന് കളത്തിലില്ല എന്നത് ഈ മത്സരത്തില്‍ ശ്രദ്ധേയമാണ്. കവാനിക്ക് പകരം ക്രിസ്റ്റ്യൻ സ്റ്റ്യുവാനി ആദ്യ ഇലവനിൽ ഇറങ്ങിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News