ഓരോ പെൺകുട്ടിയും ആരുടെയെങ്കിലുമൊക്കെ സഹോദരിയാണ്; ‘സോറി’ പറഞ്ഞ് യുവ സംവിധായകന്‍

സോറി എന്ന ഷോർട് ഫിലിം ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്.
ബെഞ്ചിത്ത് ബേബി എന്ന യുവ സംവിധായകന്റെ ആദ്യ സംരംഭവും, ഒരു കൂട്ടം ആളുകളുടെ കൂട്ടായ ശ്രമവും പ്രതീക്ഷകൾക്കപ്പുറം വളർന്നിരിക്കുന്നു.

ഓരോ പെൺകുട്ടികളും ആരുടെയെങ്കിലും ഒക്കെ സഹോദരിമാർ ആണ് എന്നും, സ്വന്തം ജീവിതത്തിലോ കുടുംബത്തിലോ മുറിവേൽക്കും വരെ പലതും തമാശ ആയി കാണുന്ന യുവത്വത്തിന്റെ അപക്വതയെ ശക്തവും വ്യക്തവും ആയ ആശയ ആവിഷ്കാരത്തോടൊപ്പം, സംഗീതത്തിന്റെ അകമ്പടിയിൽ വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ.

ഒരു ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കി, സമയ ബന്ധിതമായി സംവിധായകൻ തന്റെ ആശയം നല്ല ഒരു തിരക്കഥയുടെ പിൻബലത്തിൽ ആവിഷ്കരിക്കപ്പെടുമ്പോൾ മികച്ച ഒരു ദൃശ്യ വിരുന്ന് കൂടി നമുക്ക് ലഭ്യമാകുന്നു.

പശ്ചാത്തല സംഗീതം വളരെ പ്രധാന പങ്കു വഹിക്കുമ്പോൾ, സംവിധായകനും, ആര്‍ ജെ മാത്തുക്കുട്ടിയും, തന്റെ വേഷവും വളരെ പക്വമായി, കയ്യൊതുക്കത്തോടെ ചെയ്തു ഭംഗിയാക്കിയിരിക്കുന്നു.

മറ്റു വേഷങ്ങളിൽ എത്തിയ നയന അനിൽ, അനീഷ ഉമർ, ആന്റോ ജെയിംസ് എന്നിവർ തങ്ങളുടെ വേഷങ്ങൾ വളരെ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.

സംവിധായകൻ എന്ന ഉത്തരവാദിത്വം ഫിലിമിന്റെ മൊത്തത്തിൽ ഉള്ള ഭംഗിയായി മാറുമ്പോൾ, എല്ലാ രീതിയിലും പ്രേക്ഷക മനസുകൾ കീഴടക്കി കണ്ടു പതിഞ്ഞ പഴയ ഉള്ളടക്കങ്ങളെ പൊളിച്ചു അടുക്കി പുതിയ ആശയ, ആവിശ്കാരവും ആയി ബെഞ്ചിത്ത് ബേബിയുടെ സോറി മുന്നേറുകയാണ്.

വിശേഷങ്ങളുമായി, ബെഞ്ചിത്ത് ബേബി ആർട്ട് കഫേയിൽ. കാണാം ആര്‍ട്ട് കഫേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here