ഗ്രീസ്മാന്‍റെ ഗോളില്‍ ഫ്രാന്‍സിന് വിജയ കുതിപ്പ്; ഉറുഗ്വേ പുറത്തേക്ക്?

ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം.  ഉറുഗ്വ-ഫ്രാന്‍സ് പോരാട്ടം കനക്കുമ്പോളഅക ഏകപക്ഷീയമായ രണ്ട് ഗോളിന് ഫ്രാന്‍സ് മുന്നില്‍. 61 ആം മിനുട്ടില്‍ ഗ്രീസ് മാനാണ് ഫ്രാന്‍സിന് വേണ്ടി രണ്ടാം ഗോള്‍ നേടിയത്.  40 ആം മിനുട്ടില്‍ റാഫേല്‍ വരാനെയുടെ ഗോളിലൂടെ ആദ്യ പകുതിയില്‍ തന്നെ ഫ്രാന്‍സ് ലീഡ് നില ഉയര്‍ത്തിയിരുന്നു.

പോർച്ചുഗലിനെ വീഴ്ത്തി ക്വാര്‍ട്ടറിലെത്തിയ ഉറുഗ്വേയും അർജന്റീനയെ തോൽപ്പിച്ചെത്തിയ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമ്പോള്‍ ചരിത്രം തിരുത്താന്‍ ഫ്രാന്‍സിന് ക‍ഴിയുമോ എന്നാണ് ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ലോകകപ്പിൽ മൂന്നു തവണ ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോൾ ഇതുവരെ ഉറുഗ്വേയെ തോൽപ്പിക്കാൻ ഫ്രാൻസിന് സാധിച്ചിട്ടില്ല. 2002ലേയും 2010ലേയും മൽസരങ്ങൾ സമനിലയിലായപ്പോള്‍ 1966ൽ 2–1ന് വിജയം ഉറുഗ്വേയുടെ കൂടെയായിരുന്നു.

പോർച്ചുഗലിനെതിരെ ഇരട്ടഗോളുമായി ഉറുഗ്വേയെ വിജയിപ്പിച്ച എഡിസൻ കവാനി ഇന്ന് കളത്തിലില്ല എന്നത് ഈ മത്സരത്തില്‍ ശ്രദ്ധേയമാണ്. കവാനിക്ക് പകരം ക്രിസ്റ്റ്യൻ സ്റ്റ്യുവാനി ആദ്യ ഇലവനിൽ ഇറങ്ങിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News