പൊതു വിദ്യാലയങ്ങളിലെ ഒന്നാം അർധ വാർഷിക പരീക്ഷ ഓഗസ്റ്റ് 30 ന് തുടക്കമാകും

പൊതു വിദ്യാലയങ്ങളിലെ ഒന്നാം അർധ വാർഷിക പരീക്ഷ ഓഗസ്റ്റ് 30 ന് ആരംഭിക്കും. ഡി പി ഐ യുടെ അധ്യക്ഷതയിലുള്ള ക്യു ഐ പി യോഗത്തിലാണ് തീരുമാനം.

നിപ ബാധ മൂലവും മറ്റും സാധ്യായ പ്രവൃത്തി ദിനങ്ങളിലുണ്ടായ കുറവു കാരണമാണ് പരീക്ഷ വൈകിക്കുന്നത്. മലബാറിൽ പലയിടത്തും 40 പ്രവൃത്തി ദിനങ്ങളിൽ താഴെ മാത്രമാണ് ലഭിച്ചത്. ഓണത്തിനു മുമ്പ് 60 പ്രവൃത്തി ദിനങ്ങളെങ്കിലും ശരാശരി ലഭിക്കേണ്ടിടത്ത് മലബാറിനു പുറത്തുള്ള ജില്ലകളിൽപ്പോലും ഇതു ലഭിച്ചില്ല.

സ്കൂൾ കലോത്സവ മാന്വലിൽ ഭേദഗതിക്കും ക്യു ഐ പി യോഗം തീരുമാനിച്ചു. നാടോടി നൃത്തം, കഥകളി, ഓട്ടൻതുള്ളൽ, മിമിക്രി എന്നിവയിൽ ഈ വർഷം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരങ്ങൾ നടത്തും. ശാസ്ത്രീയ ന്യത്ത- സംഗീത മത്സരങ്ങൾക്ക് വാചാ പരീക്ഷയും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News