ഓർത്തഡോക്സ് സഭയിലെ ലൈംഗിക വിവാദം; വിശ്വാസികൾക്ക് കാതോലിക്കാ ബാവയുടെ കത്ത്

ഓർത്തഡോക്സ് സഭയിലെ ലൈംഗികവിവാദത്തിൽ ആശങ്ക അറിയിച്ച് വിശ്വാസികൾക്ക് കാതോലിക്കാബാവയുടെ കത്ത്. വൈദികരുടെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം ഗൗരവമുള്ളതാണ്.

സഭയ്ക്കെതിരായ ഗൂഢാലോചനകളെ തിരിച്ചറിയണം. പൗരോഹിത്യത്തെ അവഹേളിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നോ എന്ന സംശയം പലർക്കുമുണ്ട്. സഭാ വിശ്വാസികൾ ജാഗരൂകരായിരിക്കണം.

കുമ്പസാരത്തെ ലാഘവത്തോടെ കാണാൻ ഈ സാഹചര്യം ഇടവരുത്തരുത്. പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന കർത്താവിൻറെ മാതൃക പിന്തുടരണമെന്നും കത്തിലുണ്ട്.

അതേസമയം കേസിലെ ഇര യെക്കുറിച്ച് കാതോലിക്കാബാവയുടെ കത്തിൽ പരാമർശമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News