സെല്‍ഫ് ഗോള്‍ ചതിച്ചു; ബ്രസീലിനെ വിറപ്പിച്ച് ബെല്‍ജിയത്തിന്‍റെ ആദ്യ ഗോള്‍

ബ്രസീല്‍ ബെല്‍ജിയം പോരാട്ടം കനക്കുന്നു. ബ്രസീലിനെ ഞെട്ടിച്ച് ബെല്‍ജിയത്തിന്‍റഎ ആദ്യ ഗോള്‍ പിറന്നു. 11 ആം മിനുട്ടില്‍ ഫെര്‍ണാണ്ടീഞ്ഞോ സെല്‍ഫ് ഗോളിന് വ‍ഴങ്ങിയതാണ് ബെല്‍ജിയത്തിന് ആശ്വാസമായത്.

കോർണർകിക്കിൽനിന്നുള്ള ഭീഷണി ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ഫെർണാണ്ടീഞ്ഞോയുടെ സെൽഫ് ഗോൾ. ഇതോടെ ഏകപക്ഷീയമായ ഒരു ഗോളിന് ബെല്‍ജിയം മുന്നിട്ട് നില്‍ക്കുന്നു.

റഷ്യൻ ലോകകപ്പിലെ 58–ാം മൽസരമാണ് ബ്രസീലും ബൽജിയം തമ്മിൽ നടക്കുന്നത്. 15 രാജ്യാന്തര മൽസരങ്ങളിൽ തോൽവിയറിയാതെ ബ്രസീല്‍ ബെല്‍ജിയത്തെ നേരിടുമ്പോള്‍ ബെല്‍ജിയം കഴിഞ്ഞ 23 മൽസരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല എന്നത് മത്സരത്തിന്‍റെ പോരാട്ടം മൂര്‍ച്ചയേറുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here