കാലിടറി കാനറിപ്പട; ബ്രസീല്‍ തോറ്റ് പുറത്ത്; ബെല്‍ജിയം സെമിയില്‍

ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഇന്ന് തുടക്കം കുറിച്ചപ്പോ‍ള്‍ ഉറുഗ്വേയ്ക്ക് പിന്നാലെ ബ്രസീലും പുറത്തേക്ക്. ബ്രസീല്‍-ബെല്‍ജിയം പോരാട്ടത്തില്‍ പൊരുതി തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത്.

11 ആം മിനുട്ടില്‍  ഫെര്‍ണാണ്ടീഞ്ഞോ സെല്‍ഫ് ഗോളിലൂടെ അക്കൗണ്ട് തുറന്ന ബെല്‍ജിയം  31 ആം മിനുട്ടില്‍ ഡി ബ്രൂയിനെയുടെ ഗോളോടെ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍, 76 ആം മിനുട്ടില്‍ ബ്രസീലിന് വേണ്ടി അഗസ്റ്റോ ഗോള്‍ മടക്കിയെങ്കിലും ആ കുതിപ്പ് തുടരാന്‍ ബ്രസീലിനായില്ല. ഒടുവില്‍ ജെല്‍ജിയത്തിനു മുന്നില്‍ തോല്‍വി സമ്മതിച്ച് ബ്രസീല്‍ ലോകകപ്പില്‍ നിന്ന് മടങ്ങി.

കോർണർ കിക്കിൽനിന്നുള്ള ഭീഷണി ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ഫെർണാണ്ടീഞ്ഞോയുടെത് സെൽഫ് ഗോളായത്. റഷ്യൻ ലോകകപ്പിലെ 58–ാം മൽസരമാണ് ബ്രസീലും ബൽജിയം തമ്മിൽ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News