ഗോള്‍ മടക്കി ബ്രസീല്‍; ഒരു ഗോളിന് ബെല്‍ജിയം കുതിപ്പ് തുടരുന്നു

രണ്ട് ഗോളിന് ബെല്‍ജിയം കുതിപ്പ് തുടരുമ്പോള്‍ 76 ആം മിനുട്ടില്‍ ബ്രസീല്‍ ഒരു ഗോള്‍ മടക്കി. ബ്രസീലിന് വേണ്ടി അഗസ്റ്റയോയാണ് ഗെള്‍ മടക്കിയത് . 31 ആം മിനുട്ടില്‍ ബി ബ്രൂയിനെയുടെ ഗോള്‍ ബെല്‍ജിയം കുതിപ്പിന് കരുത്തേകി. ബ്രസീലിനെ ഞെട്ടിച്ച് 11 ആം മിനുട്ടില്‍ ബെല്‍ജിയത്തിന്‍റെ ആദ്യ ഗോള്‍ പിറന്നിരുന്നു.  ഫെര്‍ണാണ്ടീഞ്ഞോ സെല്‍ഫ് ഗോളിന് വ‍ഴങ്ങിയാണ് ബെല്‍ജിയം ആദ്യ ഗോള്‍ നേടിയത്.

കോർണർകിക്കിൽനിന്നുള്ള ഭീഷണി ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ഫെർണാണ്ടീഞ്ഞോയുടെ സെൽഫ് ഗോൾ. ഇതോടെ ഒരു ഗോളിന് ബെല്‍ജിയം മുന്നിട്ട് നില്‍ക്കുന്നു.

റഷ്യൻ ലോകകപ്പിലെ 58–ാം മൽസരമാണ് ബ്രസീലും ബൽജിയം തമ്മിൽ നടക്കുന്നത്. 15 രാജ്യാന്തര മൽസരങ്ങളിൽ തോൽവിയറിയാതെ ബ്രസീല്‍ ബെല്‍ജിയത്തെ നേരിടുമ്പോള്‍ ബെല്‍ജിയം കഴിഞ്ഞ 23 മൽസരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല എന്നത് മത്സരത്തിന്‍റെ പോരാട്ടം മൂര്‍ച്ചയേറുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here