വാണിജ്യാടിസ്ഥാനത്തില്‍ ഡ്രോണ്‍ വികസിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; ദുരന്ത നിവാരണം കാര്യക്ഷമമാകും

സംസ്ഥാനത്തെ പ്രകൃതി ദുരന്തം, വിള നില, മണ്ണിന്‍റെ ഘടന ഉൾപ്പെടെ വിലയിരുത്താനായി ഡ്രോൺ തയ്യാറായി. കൃഷി വകുപ്പ് IIST, MIT എന്നിവയുമായി ചേർന്നാണ് ഡ്രോൺ വികസിപ്പിച്ചെടുത്തത്.

പല സംസ്ഥാനത്തും ഡ്രോൺ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും കേരളത്തിലാണ് ആദ്യമാണ് വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗിക്കുന്നത്.

സംസ്ഥാനത്ത് കുട്ടനാട്ടിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം കൃഷിവകുപ്പ് നടത്തിയത്. ഇത് വിജയം കണ്ടു.

സർക്കാർ കൃഷിയിറക്കിയ വിവാദ മെത്രാൻ കായലിലെയും പരീക്ഷണം വിജയംകണ്ട പശ്ചാത്തലത്തിലാണ് ഡ്രോൺ വാണിജ്യാടിസ്ഥാനത്തിൽ സംസ്ഥാനവ്യാപകമായി ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്.

പ്രകൃതി ദുരന്തമുണ്ടാകുമ്പോൾ അതിന്‍റെ വ്യാപ്തി, നിലവിലെ വിള നില, മണ്ണിന്‍റെ ഘടന തുടങ്ങി ഒരു കർഷകന്‍റെ കൃഷി ഭൂമി വരെ കൃത്യമായി ഡ്രോൺ മുഖേന തിരിച്ചറിയാൻ സാധിക്കും.

ആദ്യ ഘട്ടത്തിൽ വട്ടവിട – കാന്തല്ലൂർ മേഖല, സമനില പ്രദേശങ്ങൾ, മേലയോര മേഖല, തീരദേശ പ്രദേശം എന്നിവിടങ്ങളിൽ വകുപ്പ് ഡ്രോൺ പ്രവർത്തനക്ഷമമാക്കും.

ഇതിലൂടെ അധിക ചെലവും കാലതാമസവും ഒ‍ഴിവാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

വടക്ക് കി‍ഴക്കൻ മേഖലയിലെ ശാസ്ത്രജ്ഞർ, MIT ചെന്നൈ, IIST എന്നിവരുമായി ചേർന്നാണ് കേരളം ഡ്രോൺ വികസിപ്പിച്ചെടുത്തത്.

മറ്റ് ചില സംസ്ഥാനങ്ങൾ ഡ്രോൺ പരീക്ഷിച്ചിട്ടുണ്ടെങ്കിലും കേരളമാണ് ആദ്യമായി ഡ്രോണിനെ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തീരുമാനിച്ച സംസ്ഥാനം എന്ന പ്രത്യേകതയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News