ഗെയ്ല്‍ പദ്ധതി; വളപട്ടണം പുഴയ്ക്ക് കുറുകെ പൈപ്പിടല്‍ പൂര്‍ത്തിയായി; ഉപയോഗിച്ചത് ആധുനിക സാങ്കേതിക വിദ്യ

ആധുനിക സാങ്കേതിക വിദ്യയിലൂടെ വളപട്ടണം പുഴ കടന്ന് ഗെയിൽ പൈപ്പ്‌ലൈൻ.വളപട്ടണം പുഴയ്ക്ക് കുറുകെ തുരങ്കം നിർമിച്ച് പൈപ്പ് ഇടുന്ന പ്രവർത്തി പൂർത്തിയായി.

50 ഓളം തൊഴിലാളികളുടെ ആറ് മാസത്തെ അധ്വാനമാണ് ഇതിന് വേണ്ടി വന്നത്.

400 മീറ്റർ വീതിയുള്ള പുഴയ്ക്ക് കുറുകെ 667 മീറ്റർ നീളത്തിലും 12 മീറ്റർ ആഴത്തിലുമാണ് തുരങ്കം നിർമിച്ചത്.

Horizontal directional drilling എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുഴയ്ക്ക് കുറുകെ പൈപ്പ് ഇടുന്ന പ്രവർത്തി പൂർത്തീകരിച്ചത്.

ഗുജറാത്ത് ആസ്ഥാനമായ KPTL എന്ന കമ്പിനിക്കായിരുന്നു കരാർ.വളപട്ടണം പുഴയുടെ അടിതട്ടിലുള്ള കഠിന്യമേരിയ കരിങ്കൽ പാറകളായിരുന്നു തുരങ്ക നിർമാണത്തിൽ വെല്ലുവിളി.

അതിനാൽ തന്നെ 50 ഓളം തൊഴിലാളികളുടെ ആറ് മാസത്തെ അധ്വാനം വേണ്ടിവന്നു പണി പൂർത്തിയാക്കാൻ.

ജില്ലയിൽ അഞ്ചു പുഴകളിലൂടെയാണ് പൈപ്പ്‌ലൈൻ കടന്ന് പോകുന്നത്.പെരുമ്പ പുഴയ്ക്ക് അടിയിലൂടെ പൈപ്പ് ഇടുന്ന പ്രവർത്തി അടുത്ത ആഴ്ച ആരംഭിക്കും.

കണ്ണൂർ ജില്ലയിൽ പൈപ്പ്‌ലൈൻ ഇടുന്ന പ്രവർത്തികൾ അന്തിമ ഘട്ടത്തിലാണ്.ഈ വർഷം അവസാനത്തോട് കൂടി പദ്ധതി പൂർത്തിയക്കുകയാണ് ലക്‌ഷ്യം.

കഴിഞ്ഞ ഓഗസ്റ്റിലാണ് ജില്ലയിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News