സുനന്ദ കേസ്: ശശി തരൂരിന് സ്ഥിര ജാമ്യം; കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും

സുനനന്ദ പുഷ്‌കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിന് സ്ഥിരം ജാമ്യം ലഭിച്ചു.

ദില്ലി പാട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെ ശശി തൂരിന് കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ അപേക്ഷ തരൂരും ദില്ലി പൊലീസും എതിര്‍ത്തു.കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ മെയിലാണ് ശശി തരൂരിന് എതിരെ ദില്ലി പൊലീസ് 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

ഇത് പരിഗണിച്ച കോടതി തരൂരിനോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹാജരായ തരൂരിന് ദില്ലി പട്യാല ഹൗസ് കോടതി സ്ഥിര ജാമ്യം അനുവദിച്ചു.

അതേസമയം, കേസില്‍ പ്രോസിക്യൂട്ടറെ സഹായിക്കാന്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജിയെ ശശി തരൂരിന്റെ അഭിഭാഷകന്‍ എതിര്‍ത്തു.

മുമ്പ് നടത്തിയ വിജിലന്‍സ് പരിശോധനയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്നും സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു.

കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി ദില്ലി ഹൈക്കോടതിയില്‍ ഇതിന് മുമ്പ് അപേക്ഷ നല്‍കിയിരുന്നു.

കേസില്‍ ഇടപെടാനുള്ള സുബ്രഹ്മണ്യം സ്വാമിയുടെ അവകാശത്തെയും തരൂര്‍ ചോദ്യം ചെയ്തു. അപേക്ഷ വീണ്ടും പരിഗണിക്കാനും രേഖകളിലെ സൂക്ഷ്മ പരിശോധയ്ക്കുമായി ഈ മാസം 26ന് കേസ് വീണ്ടും പരിഗണിക്കും.

തരൂരിന് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News