കാറിന്‍റെ സൈഡ് മിറര്‍ മടക്കി വാഹനം ഓടിക്കുന്നവര്‍ ജാഗ്രതൈ; ഇനി പി‍ഴയൊടുക്കേണ്ടി വരും

വാഹന ഉടമകളില്‍ പലര്‍ക്കും ഭൂരിഭാഗം റോഡ് നിയമങ്ങളും അജ്ഞമാണ് എന്നതാണ് വസ്തുത. പലനിയമങ്ങളും ഉദാരസമീപനത്തിന്‍റെ പേരില്‍ ട്രാഫിക് പൊലീസ് കണ്ണടയക്കുന്നത് കൊണ്ട് മാത്രമാണ് നമ്മളില്‍ പലര്‍ക്കും പി‍ഴ കിട്ടാതെ പോകുന്നത്. അത്തരത്തില്‍ ഒന്നാണ് കാറിന്‍റെ സൈഡ് മിററുകള്‍ മടക്കി വാഹനമോടിക്കുന്നത്.

റോഡ് അപകടങ്ങള്‍ക്ക് കാരണമാകാവുന്ന ഒന്നാണ് ഇത്. പലരും ഇങ്ങനെ ചെയ്യാറുണ്ടെങ്കിലും ട്രാഫിക് പൊലീസുകാര്‍ ഇവര്‍ക്ക് പി‍ഴയൊടുക്കാറില്ല. എന്നാല്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കിത്തുടങ്ങി.

ഒക്ടോബര്‍ ഒന്നുമുതല്‍ സൈഡ് മിററുകള്‍ മടക്കി വെച്ചു കാറോടിക്കുന്നവര്‍ക്ക് പൂര്‍ണമായും പിഴ ഈടാക്കാന്‍ ചണ്ഡീഗഢിലെ ഗതാഗത സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനിച്ചു. സൈഡ് മിററുകള്‍ മടക്കി ഓടിക്കുന്നത് പിടിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് മൂന്നുറു രൂപ പിഴ ഒടുക്കേണ്ടി വരും.

സൈഡ് മിററുകള്‍ മടക്കിവെച്ചു വാഹനമോടിക്കുന്നത് മോട്ടോര്‍വാഹന നിയമലംഘനങ്ങളുടെ പരിധിയില്‍പ്പെടുന്ന കുറ്റമാണ്. ഛണ്ഡീഗഢില്‍ കര്‍ശനമാകുന്ന നിയമം പതിയെ മറ്റു ഇന്ത്യന്‍ നഗരങ്ങളിലും പ്രാബല്യത്തില്‍ വരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here