മുഖ്യമന്ത്രി പിണറായിക്ക് അമേരിക്കയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം

ബഹുമുഖമായ നടപടികളിലൂടെ നിപ ‍വൈറസ് പ്രതിരോധം സാധ്യമാക്കിയ കേരളത്തിന് ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം. ചരിത്രത്തിലാദ്യമായാണ് ഒരു ജനപ്രതിനിധിയെ ഇൻസ്റ്റിറ്റ്യൂട്ട് ആദരിക്കുന്നത്. ആദരവ് ഏറ്റവുവാങ്ങിയതാകട്ടെ കേരളത്തിന്‍റെ സ്വന്തം മുഖ്യമന്ത്രി പിണറായി വിജയനും.

നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ കൈക്കൊണ്ട ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി മുഖ്യമന്ത്രിയെ ആദരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു.

1996-ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ജനപ്രതിനിധിയെ ആദരിക്കുന്നത് ഇതാആദ്യമാണ്.. നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച ഫലപ്രദമായ നടപടികള്‍ വിശകലനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചതെന്ന്അധികൃതര്‍ പറഞ്ഞു.

ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെയും ഇന്‍സ്റ്റിറ്റ്യൂട്ട് ആദരിച്ചു. സ്വീകരണ ചടങ്ങിനു മുന്പ് മുഖ്യമന്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാര്‍ എന്നിവരുമാ്യി ചര്‍ച്ച നടത്തി.

ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഡോ. എം.വി. പിള്ള, ഡോ. ശാര്‍ങധരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News