‘അല്ലെങ്കിലും എസ്എഫ്ഐ അങ്ങനെയാണ്; അവരെല്ലാമറിയാതെ തന്നെ ഇന്നിന്റെ എസ്എഫ്ഐ ക്കാരുമായി സൗഹൃദത്തിലാണ്’

അഭിമന്യുവിനെ അറുത്തെറിഞ്ഞ കൊലയാളികളോര്‍ക്കുക അവനും അവന്റെ ആശയങ്ങളും പതിന്മടങ്ങ് ആവേശത്തോടെ തന്നെ ഈ സമൂഹത്തില്‍ നിലനില്‍ക്കും അത് നിങ്ങളുടെ വര്‍ഗീയ ആശയങ്ങളെ കടപുഴക്കും.

അവന്റെ സ്വപ്‌നങ്ങളെ ഈ സമൂഹം ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ നേര്‍സാക്ഷ്യമാവുകയാണ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഐഎം ആരംഭിച്ച പ്രവര്‍ത്തനത്തിന് ലഭിക്കുന്ന പിന്‍തുണ.

പ്രത്യേകമായ ആഹ്വാനങ്ങളേതും കൂടാതെ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും നിരവധിയാളുകളാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

അഭിമന്യുവിന്റെ കുടുംബത്തിന് വീടുവച്ച് നല്‍കുമെന്നും കുടുംബത്തെ സംരക്ഷിക്കുമെന്നും സിപിഐഎം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് എസ്എഫ്‌ഐയും പ്രഖ്യാപിച്ചിരുന്നു.

ഇവരെ സഹായിക്കുന്നതിനായി എറണാകുളത്ത് എംജി റോഡ് ശാഖയില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പഴയ എസ്എഫ്‌ഐക്കാര്‍ ഉള്‍പ്പെടെ നല്‍കുന്ന പിന്‍തുണ അഭിമന്യുവിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് കൂടി നല്‍കുന്ന അംഗീകാരമാണ്.

ആയുധങ്ങള്‍ കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ ആത്മബന്ധമാണ് ഈ സംഘടന നല്‍കുന്നതെന്നും,

തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രാഷ്ട്രീയമാണ് എസ്എഫ്‌ഐയുടേതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

നേരത്തെ ആഷിഖ് അബുവും റിമാ കല്ലിങ്കലും ഒരുലക്ഷം രൂപ നല്‍കിയതായും പി രാജീവ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here