അഭിമന്യുവിന്‍റെ കൊലപാതകം വര്‍ഗീയ ശക്തികള്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്രകാരം; ആ പുഞ്ചിരി തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് ടി പത്മനാഭന്‍

അഭിമന്യുവിന്റെ കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകങ്ങളുമായി കൂട്ടി വായിക്കരുതെന്ന് എഴുത്തുകാരൻ ടി പദ്മനാഭൻ. കേരളത്തിലെ എല്ലാവരെയും വേദനിപ്പിച്ച ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ കണ്ടിട്ടില്ലെങ്കിലും അഭിമന്യുവിന്റെ പുഞ്ചിരി വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും മലയാളത്തിന്റെ പ്രിയ കഥാകാരൻ പറഞ്ഞു

കലാലയ രാഷ്ട്രീയ കൊലപാതകമല്ല മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമാന്യുവിന്റേത്. മുൻകൂട്ടി പദ്ധതി തയ്യാറാക്കി അഭിമന്യുവിനെ കെണിയിലാക്കി വർഗീയ ശക്തികൾ കൊലപ്പെടുത്തിയതാണ്. രാത്രി നമ്മളെല്ലാം കിടന്നുറങ്ങുമ്പോൾ പഠിക്കാൻ പണം കണ്ടെത്താനായി പോസ്റ്റർ ഒട്ടിച്ചും എച്ചിൽ പാത്രം കഴുകിയും നടന്ന അഭിമന്യു ഒരു വേദനയാണ്.

ആ പുഞ്ചിരി ഇപ്പോഴും മനസ്സിനെ വേട്ടയാടികൊണ്ടിരിക്കുകയാണെന്നും മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി പദ്മനാഭൻ പറഞ്ഞു.

അഭിമാന്യുവിന്റെ കൊലപാതകത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നവർ അത് പറയുമ്പോൾ ചിരിക്കാതിരിക്കാനെങ്കിലും ശ്രമിക്കണം.

അഭിമാന്യുവിനെ കുറിച്ച് എഴുതിയതും കുടുംബത്തെ സഹായിക്കാൻ ഒരു ലക്ഷം രൂപ നൽകിയതും പ്രശസ്തനാകാം എന്ന് കരുതിയില്ല. മറിച്ച് ഉത്തരവാദിത്തമായി കരുതിയാണ്.

അഭിമാന്യുവിനെ കൊലപ്പെടുത്തിയത് വർഗീയതയുടെ ഏറ്റവും കരാളമായ പ്രകടനമാണെന്നും ടി പദ്മനാഭൻ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News