കോഴിക്കോട് ഗവ: ആർട്സ് കോളേജിലെ യൂണിയൻ ഓഫീസിന് നേരെ ആക്രമണം; അക്രമത്തിനുപിന്നില്‍ ക്യാമ്പസ് ഫ്രണ്ടെന്ന് എസ്എഫ്‌ഐ

കോഴിക്കോട് ഗവ ആർട്സ് കോളേജിലെ യൂണിയൻ ഓഫ്‌സ്ന് നേരെ ആക്രമണം. ചുവരെഴുത്തുകൾ നശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ക്യാമ്പസ് ഫ്രന്റ് എന്ന് എസ്എഫ്ഐ ആരോപിച്ചു

ഇന്നലെ രാത്രിയോടെ ആണ് കോളേജിലെ യൂണിയൻ ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. ഓഫീസിനുള്ളിലെ എസ്എഫ്ഐ യുടെ ചുമരെഴുത്തുകൾ നശിപ്പിക്കുകയും ചെഗുവേര യുടെ പോസ്റ്റർ വികൃതമാകുകയും ചെയ്തു.

കോളേജിന്റെ ചുമരുകളിൽ വാണിംഗ് എന്ന് നീല കളറിൽ എഴുതി വെച്ചിട്ടുമുണ്ട്. സംഭവത്തിന് പിന്നിൽ ക്യാമ്പസ് ഫ്രന്റ് ആണെന്നു എസ് എഫ് ഐ ആരോപിച്ചു.

കോളേജിലെ എൻ ജി ഓ യൂണിയന്റെ കൊടികളും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രദിഷേദിച്ചു എസ് എഫ് ഐ പ്രവർത്തകർ കോളേജിൽ പ്രധിഷേധ പ്രകടനം നടത്തി.

പുറത്തു നിന്ന് ഒരു സംഗം എത്തിയാണ് ആക്രമണം നടത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാർ പറയുന്നു. കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here