മദ്യം വാങ്ങാന്‍ പണം കൊടുത്തില്ല; യുവാവ് ഭാര്യയ്ക്കു നേരെ വെടിയുതിര്‍ത്ത് മകളെ കുത്തിക്കൊന്നു

മദ്യം വാങ്ങാന്‍ കാശ് നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് ഭാര്യക്കു നേരെ വെടിയുതിര്‍ത്തു. 5 വയസ്സുകാരിയ മകളെ കുത്തിക്കൊന്നു. വെടിയേറ്റ ഭാര്യയും കത്തിക്കുത്തേറ്റ 6 മാസം പ്രായമായ ഇളയ കുട്ടിയും ഗുരുതരാവസ്ഥയിലാണ്.

മധ്യപ്രദേശിലെ ദാത്തിയയിലാണ് സംഭവം. കടുത്ത മദ്യപാനിയായ മോനു ജാ എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്. മുറിയില്‍ നിന്നും വെടിയൊച്ച കേട്ട് അവടേക്കെത്തിയ ഇയാളുടെ അച്ഛനെയും ഇയാള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ഇയാളെ ദാത്തിയ പൊലീസ് അറസ്റ്റ് ചെയ്തു.

പരുക്കേറ്റ ഭാര്യെയും കുട്ടികളെയും ഇയാളുടെ അച്ഛന്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂത്ത മകളെ രക്ഷിക്കാനായില്ല. മദ്യത്തിന് അടിമയായ ഇയാള്‍ നിരന്തരം വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കാറുണ്ടായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News