കുല്‍ഗാമില്‍ സുരക്ഷാസേനയും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടി; മൂന്ന് മരണം

ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഹൗറ ഗ്രാമത്തില്‍ സേനാംഘങ്ങള്‍ പരിശോധന നടത്തുന്നതിനിടെ ആള്‍ക്കൂട്ടം കല്ലെറിയുകയായിരുന്നു.

തുടര്‍ന്ന് സൈന്യം നടത്തിയ വെടിവെപ്പിലാണ് പതിനാറുകാരിയടക്കം മുന്നു പേര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് കുല്‍ഗാം, ഷോപിയാന്‍, അനന്ദനാഗ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News