മുംബൈയില്‍ മ‍ഴ കനക്കുന്നു; നഗരം വെള്ളപ്പൊക്കത്തില്‍

മഴ കനത്തതിനെ തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം താറുമാറായി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നഗരത്തിലെ ട്രെയിന്‍- വ്യോമ ഗതാഗത മാര്‍ഗങ്ങളടക്കം തടസപ്പെട്ടു.

മഴ ശക്തമായതോടെ 32 വിമാന സര്‍വീസുകള്‍ വൈകി. മൂന്നെണ്ണം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ട്രെയിനുകള്‍ വൈകിയോടുന്നു. ജനങ്ങള്‍ വലിയ ആശങ്കയിലാണ്. മഴ ഇനിയും തുടര്‍ന്നാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാനിടയുണ്ടെന്നാണ്  അധികൃതരുടെ വിലയിരുത്തല്‍.

തെക്കന്‍ മഹാരാഷ്ട്ര, കര്‍ണാടക, ഗോവ തീരങ്ങളിലും മഴ ശക്തി പ്രാപിക്കുകയാണ്. കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേനയുടെ മൂന്ന് സംഘങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചിരിക്കുന്നത്.

മത്സ്യത്തൊഴിലാളികളെയും കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. വാഹനങ്ങള്‍ അമിത വേഗത്തില്‍ ഓടിക്കരുതെന്ന് മുംബൈ പൊലീസും മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News