അഭിമന്യു കൊലപാതകം; മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് സ്ഥാപനങ്ങളില്‍ പരിശോധന

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് പോപുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ പോലിസ് പരിശോധന നടത്തി. മഞ്ചേരിയിലെ ഗ്രീന്‍ വാലി, സത്യസരണി, പുത്തനത്താണിയിലെ മലബാര്‍ ഹൗസ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

പോപുലര്‍ ഫ്രണ്ടിന്റെയും പോഷക സംഘടനകളുടെയും നേതാക്കളുടെ വീട്ടിലും പരിശോധന നടന്നു. തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ സി വൈ എസ് പി മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

അതേ സമയം മഞ്ചേരിയില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയ സംഭവത്തില്‍ മുന്നൂറോളം എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

അന്യായമായി സംഘം ചേരല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുട ങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here