ശമ്പളം കൂട്ടിച്ചോദിച്ചു; ദലിത് യുവാവിനെ മാനേജർ കെട്ടിയിട്ടു മർദ്ദിച്ചു

ശമ്പളവര്‍ധന അവശ്യപ്പെട്ട ദളിത് യുവാവിനെ പ്രെട്രോള്‍ പമ്പ് മാനേജര്‍ കെട്ടിയിട്ട് മര്‍ദിച്ചു. മധ്യപ്രദേശിലെ ഹൊശാംഗ്ബാദിലാണ് സംഭവം.3000 രൂപയായിരുന്ന ശമ്പളം 5000 ആക്കി വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്ന അജയ് അഹിര്‍വാർ എന്ന ദലിത് യുവാവിനെയാണ് മാനേജര്‍ ദീപക്ക് സാഹുവും അസിസ്റ്റന്റ് മാനേജര്‍ ആകാശ് സാഹുവും ചേർന്ന് കെട്ടിയിട്ട് മർദ്ദിച്ചത്.

ശമ്പളം കൂട്ടി നൽകാതിരുന്നതിനെത്തുടർന്ന് ജൂണ്‍ 22 ന് ഇയാള്‍ ജോലിക്കു പോയിരുന്നില്ല. എന്നാല്‍ മാനേജര്‍ ദീപക്ക് ആളെ വിട്ട് ഇയാളെ പെട്രോള്‍ പമ്പില്‍ വരുത്തി. തുടര്‍ന്നു പമ്പില്‍ കെട്ടിയിട്ടു നൂറു തവണ ചാട്ടവാറിനു മര്‍ദിക്കുകയായിരുന്നു.

ഭയം മൂലം സംഭവത്തെക്കുറിച്ചു പോലീസില്‍ പരാതിപ്പെടാന്‍ അജയ് തയ്യാറായില്ല. മര്‍ദനത്തിന്‍െ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്ഥലത്തെ ദളിത് സംഘടനകള്‍ ഇയാളോട് പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു

ജൂണ്‍ 23 ന് നടന്ന സംഭവം പുറത്തു വരുന്നത് രണ്ടാഴ്ചയ്ക്കു ശേഷമാണ്. ഇതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പ് മാനേജരേയും അസി. മാനേജരേയും പോലീസ് അറസ്റ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here